മലിനജലം തോട്ടിലേക്ക്: ഇന്ന് പ്രതിഷേധ മാർച്ച്

വടകര: ചോറോട് പഞ്ചായത്തിലെ റാണി പബ്ലിക് സ്കൂളിനു പിറകിലുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിട്ടവർക്കെതിരെ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സർവകക്ഷികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച 10ന് ചോറോട് പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തും. ദുർഗന്ധം വമിക്കുന്ന മലിനജലം തോട്ടിൽ നിന്ന് സമീപത്തുള്ള വയലിലേക്കും ചോറോട്-നടക്കുതാഴ കനാലി​െൻറ ഭാഗമായ പുഞ്ചത്തോട്ടിലേക്കും എത്തിയതിനെ തുടർന്ന് സമീപത്തുള്ള കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമായതോടെയാണ് പരിസരവാസികൾ പരാതിയുമായി രംഗത്തിറങ്ങിയത്. മാലിന്യമൊഴിക്കിയതു കാരണം ജലനിധി പദ്ധതിയുടേതടക്കം നിരവധി ജലേസ്രാതസ്സുകൾ മലിനമാക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്. 10 മണിക്ക് ബാലവാടി ബസ്സ്റ്റോപ്പിൽനിന്ന് മാർച്ച് ആരംഭിക്കും. പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യും. പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ ഇ.പി. ദാമോദരൻ മാസ്റ്റർ, ടി.എം. രാജൻ, എ.കെ. വിജയൻ, കെ.കെ. സദാശിവൻ, ഒ.കെ. കുഞ്ഞബ്ദുല്ല, മരത്തപ്പള്ളി രവീന്ദ്രൻ, ആശാരിമീത്തൽ രാജീവൻ, പുതിയെടുത്ത് കൃഷ്ണൻ, കെ.കെ. റഹീം, എം.ടി.കെ. ഷാജി, മന്മഥൻ, ഇല്ലത്ത് ദാമോദരൻ, കാങ്ങാട്ട് രാജീവൻ എന്നിവർ സംസാരിച്ചു. കർമസമിതി ഭാരവാഹികൾ: കെ.ഇ. ഇസ്മായിൽ (ചെയർ), മോഹനബാബു (കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.