നിപ വൈറസ്-ദേശീയപാത സർവേ നിർത്തിവെക്കണം

വടകര: നിപ വൈറസ് അടക്കമുള്ള പകര്‍ച്ചവ്യാധിയില്‍ നാടൊന്നിച്ച് ആശങ്കയിലായിരിക്കെ വീടുകള്‍ കയറി നടക്കുന്ന ദേശീയപാത സ്ഥലമെടുപ്പ് സർവേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ദേശീയപാത കർമസമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിപ വൈറസ് ബാധയെത്തുടര്‍ന്ന്‍ എല്ലാ പരിപാടികളും നിര്‍ത്തിവെക്കാന്‍ ജില്ല ഭരണകൂടം ആവശ്യപ്പെട്ടിരിക്കെ ദേശീയപാത സർവേ മാത്രം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ സി.വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്‌, പ്രദീപ്‌ ചോമ്പാല, പി. കുഞ്ഞിരാമന്‍, കെ.പി. വഹാബ്, പി.കെ. നാണു, സലാം ഫര്‍ഹത്ത്, കെ. കുഞ്ഞിരാമന്‍, രാമചന്ദ്രന്‍ പൂക്കാട്‌, അബു തിക്കോടി, കെ. അന്‍വര്‍ ഹാജി, പി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.