ഗൂഡല്ലൂർ: പന്തല്ലൂർ പടച്ചേരിക്കടുത്ത് ജനവാസേകന്ദ്രത്തിൽ . 30 വയസ്സ് തോന്നിക്കുന്ന ആനയെ ഞായറാഴ്ച പുലർച്ചയാണ് വീണുകിടക്കുന്ന നിലയിൽ കണ്ടത്. വിവരം ലഭിച്ച് വനപാലകരെത്തി വെള്ളം നൽകിയെങ്കിലും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. വെറ്ററിനറി ഡോക്ടർ പ്രഭുവിെൻറ നേതൃത്വത്തിൽ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്ന് െക്രയിൻ ഉപയോഗിച്ച് വാഹനത്തിൽ കയറ്റി. ടാൻടീ ഭാഗത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകാനായിരുന്നു ശ്രമമെങ്കിലും ഏറെ വൈകാതെ ചെരിഞ്ഞു. ആനശല്യംകൊണ്ട് ഉറക്കം നഷ്ടപ്പെട്ട നാട്ടുകാർ തന്നെയാണ് പിടിയാനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ മുന്നിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.