ഹൈമാസ്​റ്റ്​​ ലൈറ്റിെൻറ കുഴിയിൽ കൊതുകുകൾ പെരുകുന്നു

വടകര: നഗരവാസികൾ പനിപ്പേടിയിൽ കഴിയെവ നഗരസഭയിൽ ഹൈമാസ്റ്റ് ലൈറ്റിനുവേണ്ടി സ്ഥാപിച്ച കുഴി കൊതുകുവളർത്തുകേന്ദ്രമാവുന്നു. മേപ്പയിൽ ഭഗവതി ക്ഷേത്രത്തിനു മുൻവശത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിനായി കുഴിയെടുത്തിടത്ത് മൂന്നുമാസങ്ങൾക്കു മുമ്പാണ് അടിത്തറ ഉറപ്പിക്കുന്നതി​െൻറ ഭാഗമായി ഇരുമ്പ് ഷീറ്റടിച്ച് കുഴി സജ്ജമാക്കിയത്. വടകര എം.എൽ.എ സി.കെ. നാണുവി​െൻറ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വിവിധഭാഗങ്ങളിൽ സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിൽ ഒന്നാണ് വടകര-തിരുവള്ളൂർ റോഡിലെ മേപ്പയിൽ ബസ് സ്റ്റോപ്പിനരികിൽ സ്ഥാപിക്കുന്നത്. അടിഭാഗത്ത് കോൺക്രീറ്റ് ഇട്ട് തയാറാക്കിയെങ്കിലും ചുറ്റിനും സ്ഥാപിച്ച ഇരുമ്പ് െഫ്രയിം ഇതേ വരെ ഇളക്കി മാറ്റാത്തതിനാൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴ കാരണം ഈ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. മഴക്കാല പൂർവ ശുചീകരണം നാട്ടിൽ പൊടിപൊടിക്കുമ്പോഴും വാർഡ് കൗൺസിലറോ ബന്ധപ്പെട്ടവരോ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. കെൽേട്രാൺ കമ്പനിയുടെ സബ് കോൺട്രാക്ടർമാരാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ കരാറെടുത്തതെന്നാണ് അറിയാൻ കഴിഞ്ഞത്. അവരുടെ സേവനം പ്രതീക്ഷിച്ച രീതിയിലല്ലാത്തതിനാൽ വേറൊരു ടീം നഗരത്തിലെത്തിയിട്ടുണ്ടെന്നും നിന്നുപോയ ജോലികൾ ഉടൻ പുനരാരംഭിക്കുമെന്നുമാണ് എം.എൽ.എയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.