കരിയര്‍ ഗൈഡന്‍സ് ക്ലാസ്​

പേരാമ്പ്ര: കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കലും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. ചങ്ങരോത്ത് മണ്ഡലം 16ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍.പി. വിജയന്‍ ഉപഹാര സമര്‍പ്പണം നടത്തി. മണ്ഡലം പ്രസിഡൻറ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ശ്രീനി പാലേരി കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു. പപ്പന്‍ കന്നാട്ടി, എം.കെ. പ്രകാശന്‍, പി.പി. പ്രദീപന്‍, സി.കെ. നാരായണന്‍, എന്‍.കെ. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.