നിപ: സുരക്ഷ ഉപകരണങ്ങൾ കൈമാറി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചികിത്സക്കും പ്രതിരോധത്തിനുമായി അബൂദബി ആസ്ഥാനമായുള്ള വി.പി.എസ് ഹെൽത്ത്കെയർ ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് സുരക്ഷ ഉപകരണങ്ങൾ നൽകി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തിൽ ഗ്രൂപ്പി​െൻറ ഇന്ത്യ ഇൻചാർജ് യു. ഹാഫിസ് അലി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രന് ഉപകരണങ്ങൾ കൈമാറി. 30 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ ആശുപത്രിക്ക് നൽകിയത്. പി.പി.ഇ (പേഴ്സനൽ പ്രൊട്ടക്റ്റിവ് എക്വിപ്െമൻറ്) കിറ്റ്, എൻ.95 ഉൾെപ്പടെയുള്ള മാസ്കുകൾ, സാനിറ്റൈസർ, ബോഡി കിറ്റ് തുടങ്ങിയവയാണ് നൽകിയത്. ഇവ വി.പി.എസ് ഗ്രൂപ് ചെയർമാൻ ഡോ. ഷംസീർ വയലിലി​െൻറ നിർദേശപ്രകാരം അബൂദബിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് കോഴിക്കോട്ടെത്തിച്ചത്. മൊത്തം ഒന്നേമുക്കാൽ കോടിയുടെ ഉപകരണങ്ങളാണ് നൽകുക. അടുത്ത ഘട്ടത്തിലുള്ള ഉപകരണങ്ങൾ ഉടൻ എത്തിക്കുമെന്ന് യു. ഹാഫിസ് അലി പറഞ്ഞു. ഗ്രൂപ്പി​െൻറ ഇന്ത്യ റിലേഷൻസ് ഇൻചാർജ് കെ.പി. അനസ്, സി.എസ്.ആർ ഇൻചാർജ് രാജീവ് മാങ്ങോട്ടിൽ, അനസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.