പാറക്കടവ് മഹല്ലിൽ റമദാൻ ഭിക്ഷാടന സംഘങ്ങൾക്ക് നിയന്ത്രണം

കുറ്റ്യാടി: റമദാനിലെ ഭിക്ഷാടന യാത്രക്കാർക്ക് പാലേരി പാറക്കടവ് മഹല്ലിൽ നിന്ത്രണം. വീടുവീടാന്തരം കയറി നിരവധി സംഘങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ പണം തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീടുകളിൽനിന്ന് ദാനം നൽകരുതെന്നും അർഹർക്ക് പള്ളി മുഖേന പണം നൽകുമെന്നും പ്രഖ്യാപിച്ചത്. ആവശ്യമായ പണം ഓരോ വീട്ടുകാരും മഹല്ല് ചാരിറ്റി വിങ്ങിനെ ഏൽപിക്കും. സഹായം ആവശ്യപ്പെട്ട് വരുന്നവരെക്കുറിച്ച് പഠിച്ചശേഷം അർഹരാണെന്നുകണ്ടാൽ പണം നൽകും. റമദാനിലെ പണപ്പിരിവി​െൻറ മറവിൽ ലഹരി വിരതണക്കാർ പോലും വീടുകളിൽ നിർഭയം കയറിയിറങ്ങുന്നത് കണ്ടെത്തിയതായി ഭാരവാഹികൾ പറഞ്ഞു. സാമൂഹിക വിരുദ്ധരും കൂട്ടത്തിലുണ്ട്. ഒരു സ്ത്രീ വീട്ടിനകത്ത് കയറി വിലകൂടിയ മൊബൈൽ ഫോൺ കവർന്ന സംഭവം ഉണ്ടായിരുന്നുവെത്ര. വിവിധ മഹല്ലുകളിൽ നിന്ന് ബന്ധപ്പെട്ട കമ്മിറ്റികളുടെ അഭ്യർഥന കത്തുമായി വരുന്നവരിലും കൂടുതലും വ്യാജന്മാരാണെന്ന് കണ്ടെത്തിയതായും പറഞ്ഞു. മഹല്ലു കമ്മിറ്റികളുടെ ലെറ്റർപാഡും സീലും വ്യജമായി നിർമിച്ചാണ് സഹായാഭ്യർഥനയുമായി ചില സംഘങ്ങൾ വരുന്നത്. ബന്ധപ്പെട്ട മഹല്ല് ഭാരവാഹികളെ വിളിച്ചപ്പോൾ അങ്ങനെ കത്ത് നൽകിയിട്ടില്ലെന്ന് അറിയാനും കഴിഞ്ഞു. വാഹനങ്ങളിൽ ഭിക്ഷാടകസംഘങ്ങളെ വേഷംകെട്ടിച്ച് ഇറക്കുന്ന തട്ടിപ്പു സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അറിയാനായി. നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഭിക്ഷാടക സംഘങ്ങളുടെ വരവു കുറഞ്ഞതായും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.