നന്തിബസാർ: പഞ്ചായത്ത് ബസാർ തിക്കോടി-പ്രാദേശിക ഹൈവേ എന്നറിയപ്പെടുന്ന പഞ്ചായത്ത് ബസാർ പുറക്കാട് റോഡിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്ന് വന്മരം ഭീഷണി ഉയർത്തുന്നു. നൂറുകണക്കിന് ആളുകൾ നിത്യേന വന്നുപോവുകയും നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്ന ഈ പ്രദേശത്തുകൂടി ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോവുകയും ചെയ്യുന്നു. വിദ്യാർഥികളടക്കം ആബാലവൃദ്ധം ജനങ്ങൾ കാൽനടയാത്ര ചെയ്യുകയും ചെയ്യുന്ന ഈ പ്രദേശത്ത് ഇരുനില കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന ഈ മരം വൻ ഭീഷണിയാവുകയാണ്. ഒരു ചെറിയ കാറ്റിൽപോലും ചില്ലകൾ അടർന്നുവീഴുന്ന അവസ്ഥയാണ് പലപ്പോഴും. ആളുകൾ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയാണ്. കാലവർഷം ശക്തിപ്രാപിക്കുംമുമ്പേ ഇത് മുറിച്ചുമാറ്റിയാൽ വലിയൊരു ദുരന്തം ഒഴിവാക്കാനാകുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. നിപ: പേരാമ്പ്ര-ബാലുശ്ശേരി റൂട്ടിൽ ബസോടിയില്ല പേരാമ്പ്ര: നിപ ഭീതിയെ തുടർന്ന് യാത്രക്കാർ ഇല്ലാത്തതുകാരണം പേരാമ്പ്ര-കായണ്ണ-ബാലുശ്ശേരി റൂട്ടിൽ ശനിയാഴ്ച സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. ഏതാനും ബസുകൾ രാവിലെ സർവിസ് നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതു കാരണം നിർത്തുകയായിരുന്നു. പേരാമ്പ്രക്ക് പുറമെ ബാലുശ്ശേരിയും നിപ ഭീതിയിലമർന്നതോടെയാണ് യാത്രക്കാർ നാമമാത്രമായത്. ഈ റൂട്ടിൽ നരയംകുളം, പാടിക്കുന്ന് വഴി 20ഒാളം ബസുകളാണ് സർവിസ് നടത്തിയിരുന്നത്. കൂട്ടാലിട ടൗണിൽ ഹർത്താലിെൻറ പ്രതീതിയായിരുന്നു ശനിയാഴ്ച. ഭൂരിഭാഗം ടാക്സികളും സർവിസ് നടത്തിയില്ല. പൂനത്ത് ഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകളും ഓടിയില്ല. കായണ്ണ ടൗണും വിജനമായിരുന്നു. ഇഫ്താർ സംഗമം മാറ്റി എകരൂൽ: നിപ വൈറസ് ബാധയെത്തുടർന്ന് പൊതുപരിപാടികൾ മാറ്റിവെക്കാനുള്ള ജില്ല കലക്ടറുടെ നിർദേശത്തെത്തുടർന്ന് കരിയാത്തന്‍കാവ് അക്ഷര തിയറ്റേഴ്സിെൻറ ആഭിമുഖ്യത്തില്‍ ജൂണ്‍ 10ന് നടത്താൻ നിശ്ചയിച്ച ഇഫ്താർ സംഗമം നിര്‍ത്തിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.