വളയത്തുകാരന് ​െഡങ്കി; നിപയല്ല

വളയം: നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിന് െഡങ്കിപ്പനിയാണെന്നും നിപ അല്ലെന്നും ആരോഗ്യ വകുപ്പ്. നാദാപുരം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച് പ്രവേശിപ്പിച്ച യുവാവിനെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വാർഡിൽ ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി ഇയാളെ ഡോക്ടർ റഫർ ചെയ്തെങ്കിലും പോകാൻ കൂട്ടാക്കിയില്ല. ആശുപത്രി അധികൃതർ പൊലീസ് സഹായം തേടിയതോടെ രോഗി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ തയാറാവുകയുണ്ടായി. വീട്ടുകാർക്ക് നേരത്തേ െഡങ്കിപ്പനി ബാധയുണ്ടാവുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. രോഗിയുടെ കൂട്ടിരിപ്പിന് പോയി തിരിച്ചെത്തിയപ്പോഴാണ് രോഗം ബാധിച്ചത്. കടുത്ത തലവേദനയുമായി കഴിഞ്ഞിരുന്ന യുവാവിനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയത് മേഖലയിൽ പരിഭ്രാന്തിക്കിടയാക്കുകയും നിപ വൈറസ് ബാധയെന്ന പ്രചാരണം ശക്തമാവുകയും ഉണ്ടായി. താലൂക്ക് ആശുപത്രിയിൽ നിപ മരണത്തെ തുടർന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ് ചികിത്സക്കെത്തുന്നത്. യുവാവിന് നിപ ബാധയുണ്ടായെന്ന പ്രചാരണമുണ്ടായതോടെ ആശുപത്രിയിൽ കയറാൻ പോലും ആളുകൾ മടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.