ഉപതെരഞ്ഞെടുപ്പ് വിജയം സി.പി.എം ജനങ്ങളെ കുതിരകയറാനുള്ള ലൈസന്‍സാക്കണ്ട -എം.കെ. മുനീർ

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം പാവപ്പെട്ട ജനങ്ങളെ കുതിര കയറാനുള്ള ലൈസന്‍സായി സി.പി.എം കരുതേണ്ടതില്ലെന്ന്്് എം.കെ. മുനീര്‍ എം.എൽ.എ. പൊലീസ്-ഗുണ്ടാ-സി.പി.എം കൂട്ടുകെട്ടിനെതിരെ യൂത്ത്‌ ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജനകീയ വിചാരണയുടെ ഭാഗമായി സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രിസ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രി ജനകീയ വിചാരണ നേരിടുന്ന സന്ദര്‍ഭമാണിത്. ആഭ്യന്തര മന്ത്രാലയത്തിനെതിരെ എല്ലാ ദിവസവും അടിയന്തര പ്രമേയം കൊണ്ടുവരേണ്ട ഗതികേടാണ് കഴിഞ്ഞ അസംബ്ലി സെഷനില്‍ പ്രതിപക്ഷം അനുഭവിച്ചത്. അത്രമേല്‍ പരാതികളാണ് നിരന്തരം ആഭ്യന്തരവകുപ്പിനുനേരെ ഉയരുന്നത്. പൊലീസിന് അവരുടെ ജോലിചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ വേറെ പണി നോക്കണമെന്നും എം.കെ. മുനീര്‍ കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് സൗത്ത് മണ്ഡലം പ്രസിഡൻറ് യു. സജീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂര്‍, ജന. സെക്രട്ടറി കെ.കെ. നവാസ്, സെക്രട്ടറി ഷഫീഖ് അരക്കിണര്‍, മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം ജന. സെക്രട്ടറി എ.വി. അന്‍വര്‍, നോര്‍ത്ത് മണ്ഡലം സെക്രട്ടറി സഫറി വെള്ളയില്‍, യൂത്ത് ലീഗ് നോര്‍ത്ത് മണ്ഡലം ജന. സെക്രട്ടറി വി. സുബൈര്‍ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എ. ഷിജിത്ത്ഖാന്‍ കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് ലീഗ് നോര്‍ത്ത് മണ്ഡലം പ്രസിഡൻറ് ടി.പി.എം ജിഷാന്‍ സ്വാഗതവും കെ.വി. മന്‍സൂര്‍ നന്ദിയും പറഞ്ഞു. നിപ ഭീതിക്കിടയിൽ യൂത്ത് ലീഗി​െൻറ 'ജനകീയ വിചാരണ' കോഴിക്കോട്: നിപ ഭീതിക്കിടയിൽ നഗരത്തിലെ പൊതു പരിപാടികളെല്ലാം നിർത്തിവെച്ച സാഹചര്യത്തിൽ യൂത്ത് ലീഗി​െൻറ നേതൃത്വത്തിൽ നടത്തിയ 'ജനകീയ വിചാരണ'പരിപാടിക്കെതിരെ വിമർശനം. മറ്റു രാഷ്ട്രീയ സംഘടനകളും സാംസ്കാരിക സംഘടനകളും കൂട്ടായ്മകളുമെല്ലാം തങ്ങളുടെ പരിപാടികൾ മാറ്റിെവച്ച സാഹചര്യത്തിലാണ് യൂത്ത് ലീഗ് നഗരത്തിൽ പ്രതിഷേധ പരിപാടി നടത്തിയത്. നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യൂത്ത് ലീഗ് നടത്തിയ പരിപാടി വേണ്ടിയിരുന്നില്ലെന്ന് ലീഗ് അനുഭാവികളിൽനിന്നുതന്നെ വിമർശനം ഉയർന്നിട്ടുണ്ട്. നിപ വൈറസിനെതിരെ രാഷ്ട്രീയ-കക്ഷി-ഭേദമന്യേ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുേമ്പാൾ ഇത്തരം പൊതുപരിപാടികൾ നടത്തിയതാണ് യൂത്ത് ലീഗി​െൻറ നിലപാടിനെതിരെ വിമർശനം വന്നത്. ജില്ലയിൽ വടകര, െകായിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, ബലുശ്ശേരി, താമരശ്ശേരി, തിരുവമ്പാടി, മാവൂർ, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിലും യൂത്ത് ലീഗ് ജനകീയ വിചാരണ നടത്തുമെന്നറിയിച്ചിരുന്നെങ്കിലും പിന്നീട് മറ്റു ഭാഗങ്ങളിലെ പരിപാടികൾ റദ്ദാക്കി നഗരത്തിൽ കേന്ദ്രീകരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.