പാചകവാതകം വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവർക്കും സഹായിക്കും മർദനം

പേരാമ്പ്ര: പാചകവാതകം വിതരണം നടത്തുന്ന വാഹനത്തിലെ ഡ്രൈവറെയും ക്ലീനറെയും മർദിച്ചതായി പരാതി. പേരാമ്പ്ര ദീര ഗാസ് ഏജൻസിയിലെ ഡ്രൈവർ എരവട്ടൂരിലെ ചെല്ലശ്ശേരി സുമേഷ് (42), സഹായി പേരാമ്പ്ര ഹൈസ്കൂൾ റോഡിലെ കുറുക്കൻകുന്ന് അരുൺ (20) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ മേപ്പയൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാവിലെ 9.30ന് പുറ്റംപൊയിലിലാണ് സംഭവം. കൂരാച്ചുണ്ടിലേക്ക് കൊണ്ടുപോകുന്ന പാചകവാതകം ഒരുസംഘം ആളുകൾ തടയുകയായിരുന്നു. ഈ പ്രദേശത്ത് വാതകം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞ് മർദിച്ചത്. ഏജൻസിയിൽനിന്ന് തരുന്ന ലിസ്റ്റ് അനുസരിച്ചാണ് ഡ്രൈവർമാർ സാധനം കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ നടക്കുന്ന ആക്രമണത്തിന് ഒരു ന്യായീകരണവുമില്ല. ബുക്ക് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും പാചകവാതകം ലഭിക്കാത്തതിനെ തുടർന്ന് പേരാമ്പ്രയുടെ പല ഭാഗങ്ങളിലും ഉപഭോക്താക്കൾ വാഹനം തടഞ്ഞിരുന്നു. പതിനായിരക്കണക്കിന് ഉപഭോക്താക്കളുള്ള ഈ ഏജൻസിക്ക് സാധനം കൃത്യമായി എത്തിക്കാൻ സാധിക്കുന്നില്ല. ഡ്രൈവർമാർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പി. ബാബു, പി. സുധി, പി.കെ. മനോജ്, എം.പി. സുധാകരൻ എന്നിവർ നേതൃത്വം നൽകി. മർദിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.