പനാജി: കർഷകരുമായി ചേർന്ന് കോർപറേറ്റുകൾക്കും മറ്റുള്ളവർക്കും വൻതോതിൽ കൃഷിയിറക്കാൻ സൗകര്യമൊരുക്കി ഗോവ സർക്കാർ കരാർ കൃഷി നിയമം കൊണ്ടുവരുന്നു. കാർഷിക വിളകൾക്കു പുറമെ കന്നുകാലി, പാൽ, ഇറച്ചിക്കോഴി തുടങ്ങിയവയിലും കർഷകരെ ഉപയോഗപ്പെടുത്തി വൻകിടക്കാർക്ക് വൻതോതിൽ ഉൽപാദനത്തിന് ഇതുവഴി സാധ്യമാകും. കർഷകർക്ക് മെച്ചപ്പെട്ട വില നൽകുന്നതാണ് പുതിയ സംവിധാനമെന്ന് കൃഷി മന്ത്രി വിജയ് സർദേശായ് പറഞ്ഞു. കഴിഞ്ഞ മാസം, സമാനമായി കരാർ കൃഷി നിയമം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ഗോവയിലും നടപ്പാക്കുന്നത്. കോർപറേറ്റുകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവക്കെല്ലാം കർഷകരുമായി കരാർ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. കർഷകരുടെ ഭൂമിയിൽ കൃഷിയിറക്കുന്നതിന് നിശ്ചിതസമയത്തേക്കാകും കരാർ നിലനിൽക്കുക. കർഷകന് അർഹമായ തുക ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് സർക്കാർ അവകാശപ്പെടുന്നു. നിലവിലെ വിളകൾതന്നെ പിന്തുടരണമെന്ന് നിർബന്ധമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.