പ്ലാസ്​റ്റിക്​ മുക്ത ഇന്ത്യക്കായി വൻകിട കമ്പനികളും

ന്യൂഡൽഹി: പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള നടപടികളുമായി വൻകിട കമ്പനികളും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വൈവിധ്യമാർന്ന പ്ലാസ്റ്റിക് മുക്ത പദ്ധതികൾക്ക് തുടക്കമിടുകയാണ് കൊക്കകോള, ഇൻഫോസിസ്, ഹിൽട്ടൺ തുടങ്ങിയ കമ്പനികൾ. വിപണിയിൽ ഇറക്കിയ അവസാനത്തെ പ്ലാസ്റ്റിക് ബോട്ടിലും 2030ഒാടെ വീണ്ടെടുത്ത് സംസ്കരിക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നെതന്ന് കോക്കകോള ഇന്ത്യ, സൗത്ത് വെസ്റ്റ് ഏഷ്യ വൈസ് പ്രസിഡൻറ് ഇശ്തിയാക് അംജദ് പറഞ്ഞു. െഎ.ടി ഭീമന്മാരായ ഇൻേഫാസിസും പ്ലാസ്റ്റിക്മുക്ത കാമ്പസിനായുള്ള പ്രയത്നത്തിലാണ്. വാട്ടർ ബോട്ടിൽ, കാരിബാഗ്, ഭക്ഷണപാത്രങ്ങൾ, മാലിന്യ കൊട്ടകൾ, ബിസിനസ് കാർഡ് തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക് മുക്തമാക്കി പ്രകൃതി സൗഹൃദ ഉൽപന്നങ്ങളാക്കാനാണ് പദ്ധതി. വൻകിട ഹോട്ടൽ ഗ്രൂപ്പായ ഹിൽട്ടൺ പ്ലാസ്റ്റിക് സ്ട്രോകൾ ഒഴിവാക്കും. സമ്മേളനവേദികളിൽനിന്നും മറ്റും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കും. ഹോട്ടൽ പാർലറിൽനിന്നുള്ള അഞ്ച് പ്ലാസ്റ്റിക് േബാട്ടിലുകൾ തിരികെ കൊടുക്കുന്നവർക്ക് ബില്ലിൽ 10 ശതമാനം വിലക്കിഴിവും 10ന് മുകളിൽ കൊണ്ടുവരുന്നവർക്ക് 15 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.