മുക്കം: സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽനിന്ന് ഹോമിയോ മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യമെന്ന് പരാതി. പനിക്കുള്ള മരുന്ന് കഴിച്ചവർക്കാണ് തലവേദന, തലകറക്കം, ശരീരവേദന എന്നിവ അനുഭവപ്പെട്ടത്. മണാശേരി സ്വദേശി വിനോദും കുടുംബവുമാണ് പ്രതിരോധ മരുന്ന് കഴിച്ച് ബുദ്ധിമുട്ടിലായത്. മണാശേരി ഹോമിയോ ഡിസ്പെൻസറിയിൽ നിപ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതായി കാണിച്ച് നോട്ടീസും പതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡിസ്പെൻസറിയിൽ ഡോക്ടർമാരില്ലാത്ത സമയത്ത് ഇവിടത്തെ ജീവനക്കാരാണത്രേ മരുന്ന് നൽകിയത്. മുതിർന്നവർക്ക് നാല് ഗുളിക വീതം രണ്ടുനേരം കഴിക്കാനായിരുന്നു നിർദേശം. സംഭവം വിവാദമായതോടെ നഗരസഭ ആരോഗ്യ വിഭാഗം ഡിസ്പെൻസറിയിലെത്തി പരിശോധന നടത്തി നോട്ടീസ് നീക്കി. അതിനിടെ, നിപ വൈറസിനെതിരെ പ്രതിരോധ മരുന്നുകൾ നൽകണമെന്ന് ഹോമിയോ ആശുപത്രികൾക്കോ ഡോക്ടർമാർക്കോ നിർദേശം നൽകിയിട്ടില്ലെന്ന് ഹോമിയോ വകുപ്പ് ഡി.എം.ഒ കവിത പുരുഷോത്തമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.