നിപ: പൂനത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുപ്രവർത്തകരും സജീവം

കൂട്ടാലിട: നിപ രോഗബാധമൂലം മരണം സംഭവിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവത്കരണത്തിനും ആരോഗ്യ പ്രവർത്തകരോടൊപ്പം പൊതുപ്രവർത്തകരും സജീവമായി പങ്കെടുത്തു. പൂനത്ത് ഭാഗത്ത് വാർഡ് മെംബർ ബഷീറി​െൻറ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് ഭവന സന്ദർശനവും നോട്ടീസ് വിതരണവും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ എൻ. പ്രഭാകര​െൻറ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ഷാജഹാൻ, ടി.കെ. സുരേഷ് കുമാർ, ഇ.കെ. ബാബു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ മിനി, ഉഗിഷ, ശീതൾ, സുഗന്ധി ഭായ്, പൊതുപ്രവർത്തകരായ ഷുക്കൂർ തയ്യിൽ, സി.കെ. ഗഫൂർ, ടി. ഷാജു, പി.ടി. ഉമേഷ്, സുരേഷ് ചീനിക്കൽ, തറോൽ വിജയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉേള്ള്യരി കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ മെഡിക്കൽ ഓഫിസർ ഡോ. ആനി, കോട്ടൂർ മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ ഗഫൂർ എന്നിവർ മരണവീടും പരിസരത്തെ വീടുകളും സന്ദർശിച്ചു. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൂനത്ത് നെല്ലിയുള്ളതിൽ റസിൻ നിപ വൈറസ് ബാധയേറ്റ് മരിച്ചതോടെ നാട്ടുകാർ വലിയ ആശങ്കയിലായിരുന്നു. ഇൻറർവ്യു മാറ്റിവെച്ചു പേരാമ്പ്ര: തിങ്കളാഴ്ച ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ നടക്കാനിരുന്ന െഗസ്റ്റ് അധ്യാപക നിയമന ഇൻറർവ്യു മാറ്റിവെച്ചതായി ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.