'ചാവട്ട് പാടശേഖരം; തോട് നിർമാണം പൂർത്തീകരിക്കണം'

മേപ്പയൂർ: ചാവട്ട് പാടശേഖരത്തിലെ പുത്തലത്ത് താഴെ മുതൽ പട്ടേരിതാഴെവരെ തോട് വീതികൂട്ടി നിർമാണം പൂർത്തീകരിക്കണമെന്ന് ചാവട്ട് പാടശേഖര നെല്ലുൽപാദക സമിതി ജനറൽബോഡി ആവശ്യപ്പെട്ടു. മേപ്പയൂർ ഗ്രാമപഞ്ചായത്തംഗം ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. കൊഴുക്കല്ലൂർ അഗ്രി വെൽഫയർ കോഓപ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ഇവിടെ നെൽകൃഷി ചെയ്തുവരുകയാണ്. പൂർണതോതിൽ വിള ഇറക്കണമെങ്കിൽ തോട് നിർമാണം പൂർത്തീകരിക്കണം. പ്രസിഡൻറ് ചാനത്ത് പാച്ചർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. കുഞ്ഞിരാമൻ കിടാവ്, നൂഞ്ഞോട്ട് ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. ഉഷ, പി.വി. പുഷ്പലത, കൃഷി അസിസ്റ്റൻറ് ദൃശ്യ, ടി.പി. നാരായണൻ, കെ.എം. ബാലൻ, പി. കുഞ്ഞിക്കേളപ്പൻ, മുരളീധരൻ, വി. നാരായണൻ, വി.പി. അബ്ദുൽസലാം, കെ.എം. കുഞ്ഞിക്കണ്ണൻ, പി. മോളി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പട്ടേരി കുഞ്ഞിക്കേളപ്പൻ(പ്രസി), നൂഞ്ഞോട്ട് ബാലകൃഷ്ണൻ (വൈ. പ്രസി), വി. കുഞ്ഞിരാമൻ കിടാവ് (സെക്ര), കെ.എം. ബാലൻ (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.