കൊയിലാണ്ടി: നിപ വൈറസ് പനി ബാധിച്ചു മരിച്ച കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണമെന്ന് താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. നഗരത്തിലെ ഓവുചാലുകളിലേക്ക് വിവിധ സ്ഥാപനങ്ങൾ മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് തടയുക, ഏഴുകുടിക്കൽ ഭാഗത്ത് തോട്ടിൽ വെള്ളം കെട്ടിക്കിടന്ന് വീടുകളും കിണറുകളും മലിനമാകുന്നതിന് പരിഹാരം കാണുക, മുചുകുന്നിൽ സ്ഥാപിക്കാൻ പോകുന്ന ബാറ്ററി കമ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക അകറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ വി.കെ. പദ്മിനി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ, മെംബർ നുസ്റത്ത്, ഇ.കെ. അജിത്, രാജൻ വർക്കി എന്നിവർ സംസാരിച്ചു. തഹസിൽദാർ പി. പ്രേമൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.