പേരാമ്പ്ര: വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി ഉന്നതവിജയികളായ 18 വിദ്യാർഥികളെ അനുമോദിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പട്ടേരികണ്ടി ഉപഹാര സമർപ്പണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ എം.എം. രാജൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രക്കമ്മിറ്റി പ്രസിഡൻറ് ടി.കെ. ദാമോദരൻ നമ്പ്യാർ, ഇ.കെ. രാഘവൻ നായർ, ഒ. ഭാസ്കരൻ നമ്പ്യാർ, ശ്രീദേവി അന്തർജനം, വി.കെ. കേളപ്പൻ, കെ.എൻ. ഷാജു, ആർ.എൻ. ലജീഷ് കുമാർ, എം.എം. സുരേഷ് എന്നിവർ സംസാരിച്ചു. ഡോ. പി.കെ. ചാക്കോക്ക് നാടിെൻറ അന്ത്യാഞ്ജലി പേരാമ്പ്ര: കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവും ജില്ല സഹകരണ ആശുപത്രി മുൻ സൂപ്രണ്ടുമായ ഡോ. പി.കെ. ചാക്കോക്ക് ജന്മനാടിെൻറ അന്ത്യാഞ്ജലി. കോഴിക്കോട്ടെ വസതിയിൽനിന്ന് ഉച്ചയോടെ മൃതദേഹം പടത്തുകടവ് ഹോളി ഫാമിലി പള്ളിയിലെത്തിച്ചു. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിനുപേർ അന്തിമോപചാരം അർപ്പിച്ചു. പ്രാർഥന ശുശ്രൂഷകൾക്കുശേഷം വൈകീട്ട് നാലോടെ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. കെ.പി.സി.സി മെംബർ കെ. ബാലനാരായണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ മരുതേരി, എൻ.പി. വിജയൻ, ഇ.ടി. സരീഷ്, എം. സൈറാബാനു, ഇ.പി. മുഹമ്മദ്, ഷാജു പൊൻപറ, പി.എം. പ്രകാശൻ, പി.എസ്. സുനിൽ കുമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. അനുശോചിച്ചു പേരാമ്പ്ര: കോൺഗ്രസ് നേതാവും ഡി.സി.സി മുൻ വൈസ് പ്രസിഡൻറുമായ ഡോ. പി.കെ. ചാക്കോയുടെ നിര്യാണത്തിൽ പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. നിസ്വാർഥമായി പാർട്ടിയെ സേവിച്ച ഡോക്ടർ ആതുര ശുശ്രൂഷാ രംഗത്തും മാതൃകയായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് രാജൻ മരുതേരി അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, എൻ.പി. വിജയൻ, ഇ.ടി. സരീഷ്, പി.എം. പ്രകാശൻ, ഇ.പി. മുഹമ്മദ്, ഷാജു പൊൻപറ, പി.എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണൻ, ഇ.വി. രാമചന്ദ്രൻ, എൻ.പി. വിജയൻ, ഇ.സി. രാമചന്ദ്രൻ, ഷൈലജ ചെറുവോട്ട്, എം. സൈറാബാനു, പി.ടി. കുഞ്ഞിക്കേളു, സന്തോഷ് കോശി, എം. ബാലൻ, എൻ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.