വാഴത്തൈ വിതരണം തുടങ്ങി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിൽ വാഴകൃഷിക്ക് അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ ഉടൻ കൃഷിഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 0495-2252050. നിപ: ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ ദർശന നിയന്ത്രണം തിരുവമ്പാടി: നിപ വൈറസ് നിയന്ത്രണത്തി​െൻറ ഭാഗമായി ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ ഭക്തജന ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. സർക്കാർ പുറപ്പെടുവിച്ച നിയന്ത്രണം നീങ്ങുന്നതുവരെ ക്ഷേത്ര പൂജകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ക്ഷേത്ര സമിതി അറിയിച്ചു. എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ നടക്കുന്ന പഠന ക്ലാസുകൾ, സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ എന്നിവയുടെ ക്ലാസുകൾ, കുടുംബയോഗങ്ങൾ, സ്വാശ്രയ സംഘങ്ങൾ എന്നിവയും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.