ഈങ്ങാപ്പുഴ: പാവൽ കൃഷിയിൽ വ്യത്യസ്തമായ കൃഷി ചെയ്ത് വിജയം കൊയ്ത് കർഷകൻ. ആവശ്യക്കാര്‍ കുറവും എന്നാല്‍ കര്‍ഷകന് കൂടുതല്‍ വിളവും വരുമാനവും നല്‍കുന്ന പാലി പാവല്‍ ഇനം കൃഷി ചെയ്താണ് പച്ചക്കറിക്കര്‍ഷകരുടെ ഇടയില്‍ കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട് നിവാസിയായ പാറയ്ക്കല്‍ ചാണ്ടി എന്ന കര്‍ഷകന്‍ വ്യത്യസ്തനാകുന്നത്. സാധാരണ വെള്ള നിറത്തിലുള്ള പാവലിനാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. കടുംപച്ച നിറത്തിലുള്ള പാവലിന് ആവശ്യക്കാര്‍ കുറവും. കോടഞ്ചേരിയിലെ അമ്പാട്ടു പടിയില്‍ ഒന്നരയേക്കറോളം തരിശുനിലം പാട്ടത്തിനെടുത്താണ് പാലി ഇനത്തില്‍പ്പെട്ട പാവല്‍ കൃഷി ചെയ്യുന്നത്. ഈ ഇനം പാവലിന് ഉപഭോക്താക്കളെ കണ്ടെത്തി സ്വന്തമായി വിപണി ഉണ്ടാക്കുന്നുമുണ്ട് ഈ കർഷകൻ. നാലു വര്‍ഷമായി ഈ സങ്കരയിനം പാവല്‍ കൃഷി ചെയ്തു തുടങ്ങിയിട്ട്. ആഴ്ചയില്‍ രണ്ട് ക്വിൻറലിന് മുകളില്‍ വിളവ് ലഭിക്കുന്നുണ്ട്. 60 കിലോയോളം ഒരേ സമയം ചാക്കില്‍ കെട്ടി അത് ബൈക്കില്‍ കയറ്റി കൊണ്ടു പോയാണ് ഈ സ്ഥലങ്ങളില്‍ എത്തിക്കുന്നത്. കൺവെൻഷനും ധ്യാനവും മാറ്റിവെച്ചു ഈങ്ങാപ്പുഴ: നിപ രോഗപ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി ഈങ്ങാപ്പുഴ വിൻസെൻഷ്യൽ ജൂബിലി ധ്യാന കേന്ദ്രത്തിൽ ജൂൺ 17 വരെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ഏകദിന കൺവെൻഷനുകളും ധ്യാനങ്ങളും ഉണ്ടായിരിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.