കോഴിക്കോട്: വിശ്വാസദാർഢ്യത്തിലൂടെ ചരിത്രവിസ്മയമെഴുതിയ ബദ്ർ പോരാട്ട ഓർമയിൽ ഇന്ന് റമദാൻ 17. സത്യത്തിെൻറ നിലനിൽപ്പിന് പ്രവാചകനും സഹാബിമാരും ശത്രുസൈന്യവുമായി ബദ്റിൽ ഏറ്റുമുട്ടിയത് ആയിരത്തി നാനൂറിലേെറ വർഷം മുമ്പ് ഇതുപോലൊരു ദിനത്തിൽ. ലോകത്തെ നാശത്തിൽനിന്ന് പ്രതിരോധിച്ച നടപടിയെന്ന് വേദഗ്രന്ഥം വിശേഷിപ്പിച്ച പോരാട്ടം. ബദ്ർ ദിനത്തിന് തൊട്ടുതലേന്നത്തെ വെള്ളിയാഴ്ചയായ ഇന്നലെ പള്ളികളിൽ ബദ്റിെൻറ സന്ദേശം ഇമാമുമാർ കൈമാറി. നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രത്യേക പ്രാർഥനകളും നടന്നു. നിപ ഭീതിയിൽ നഗരത്തിൽ എത്തുന്നവർ കുറഞ്ഞതിനാൽ പള്ളികളിൽ പതിവിൻപടിയുള്ള തിരക്ക് കുറവായിരുന്നു. വ്രതമാസം പാതിപിന്നിട്ട ഘട്ടത്തിൽ കഴിഞ്ഞ നോമ്പുദിവസങ്ങൾ വിലയിരുത്തി വീഴ്ചകൾ പരിഹരിക്കാനും വരുംദിവസങ്ങളിൽ കൂടുതൽ പ്രാർഥനനിരതരായി പുണ്യം നേടാനും ഉദ്ബോധനമുണ്ടായി. ബദ്റിെൻറ വിജയവും തുടർന്ന് ഉഹ്ദ് യുദ്ധത്തിലെ വിശ്വാസികളുടെ വീഴ്ചകളും സമൂഹത്തിന് പാഠമാവണമെന്നും ഇമാമുമാർ ഉണർത്തി. ബദ്ർ യുദ്ധത്തിെൻറയും ബദ്ർ പോരാളികളുടെയും ധീരസ്മരണകൾ പാടിയും പറഞ്ഞുമാവും ബദ്ർ ദിനം കൊണ്ടാടുക. അനുസ്മരണ സംഗമം, മൗലിദ് മജ്ലിസ്, അന്നദാനം, പ്രാർഥന സംഗമം തുടങ്ങി വിവിധ പരിപാടികളും വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.