അക്ഷരമുറ്റത്ത്​ ഒാടിക്കളിച്ച്​...

* വർണാഭമായി പ്രവേശനോത്സവം കൽപറ്റ: മഴ മാറിനിന്ന നാളിലെത്തിയ പ്രവേശനോത്സവത്തെ ആവേശത്തോടെ വരവേറ്റ് കുരുന്നുകൾ. കളിചിരികളിലും കണ്ണീർ കുറുമ്പുകളിലും മുഖരിതമായിരുന്നു ജില്ലയിലെ സ്കൂൾമുറ്റങ്ങൾ. വർണബലൂണുകളും തോരണങ്ങളുമേന്തി അക്ഷരമുറ്റത്ത് ഒാടിക്കളിച്ച് ഉത്സവലഹരി സൃഷ്ടിക്കുകയായിരുന്നു അവൾ. അറിവി​െൻറയും ഉല്ലാസത്തി​െൻറയും പുതിയ പാഠങ്ങൾ തുറക്കുന്ന ഒന്നാം ക്ലാസിലേക്ക് കാലുവെക്കുമ്പോൾ പലർക്കും പലഭാവങ്ങൾ. സന്തോഷവും ആശങ്കയും കരച്ചിലുമെല്ലാമായി സംഭവബഹുലമായിരുന്നു പ്രവേശനോത്സവമുറ്റങ്ങൾ. മേപ്പാടി ജി.എൽ.പി സ്കൂളിൽ നടന്ന ജില്ലതല പ്രവേശനോത്സവത്തിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ല കലക്ടർ എസ്. സുഹാസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ സ്വീകരിച്ചു. 73 കുട്ടികളാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇവിടെയെത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി വിദ്യാർഥികൾക്ക് യൂനിഫോമും പാഠപുസ്തകങ്ങളും സമഗ്രശിക്ഷ അഭിയാ​െൻറ നേതൃത്വത്തിൽ സൗജന്യമായി നൽകിയിരുന്നു. രാവിലെ 10ന് നടന്ന ചടങ്ങ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് കെ. മിനി അധ്യക്ഷത വഹിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ്, ജനപ്രതിനിധികളായ അനില തോമസ്, ജിൻസി സണ്ണി, ഗിരിജ, ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ. ലീന, ജില്ല വിദ്യാഭ്യാസ ഓഫിസർ ഹണി ജി. അലക്സാണ്ടർ, സമഗ്ര ശിക്ഷ അഭിയാൻ ജില്ല േപ്രാജക്ട് ഓഫിസർ ജി.എൻ. ബാബുരാജ്, വൈത്തിരി ബി.പി.ഒ എ.കെ. ഷിബു, മേപ്പാടി ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ടി.കെ. സുജാത, മേപ്പാടി ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് ലിസി ജോസഫ്, പി.ടി.എ പ്രസിഡൻറുമാരായ എം.എസ്. ജയകുമാർ, പി. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു. സുൽത്താൻ ബത്തേരി താലൂക്ക് പ്രവേശനോത്സവം മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി അധ്യക്ഷത വഹിച്ചു. എസ്.എസ്.എ അഡീഷനൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം എ. ദേവകിയും നൂൽപുഴ ഗ്രാമപഞ്ചായത്ത് പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് അനുവദിച്ച സൈക്കിളി​െൻറയും പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അനുവദിച്ച മേശ, കസേര എന്നിവയുടെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ. ശോഭൻകുമാറും നിർവഹിച്ചു. ബ്ലോക്ക് മെംബർ എ.കെ. കുമാരൻ, ബത്തേരി ബി.പി.ഒ കെ.ആർ. ഷാജൻ, ഹെഡ്മാസ്റ്റർ സി.കെ. ഹൈേദ്രാസ്, പി.ടി.എ പ്രസിഡൻറ് മേജോ ചാക്കോ, പ്രിൻസിപ്പൽ മിനി സി. ഇയാക്കു എന്നിവർ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക്തല പ്രവേശനോത്സവം കൂടാൻ വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വേദിയിലേക്ക് രക്ഷിതാക്കൾ ഒഴുകിയെത്തി. കഴിഞ്ഞ വർഷം 16 കുട്ടികൾ മാത്രമുണ്ടായിരുന്ന ഒന്നാം ക്ലാസിൽ ഇന്ന് 63 കുട്ടികൾ ഒന്നാം ദിനംതന്നെ ചേർന്നു. സ്കൂളിൽ പണി പൂർത്തീകരിച്ച അടൽ ടിങ്കറിങ് ലാബി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രനും ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനം കെ.ജെ. പൈലിയും പ്രീൈപ്രമറി ക്ലാസ്മുറികളുടെ ഉദ്ഘാടനം ഷൈമ മുരളീധരനും നവീകരിച്ച ഓഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം എ. പ്രഭാകരൻ മാസ്റ്ററും യൂനിഫോം വിതരണം തങ്കമ്മ യേശുദാസും പഠനോപകരണങ്ങളുടെ വിതരണം എൻ.എം. ആൻറണിയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ദിനേശ് ബാബു, സ്കൂൾ പ്രധാനാധ്യാപകൻ കെ.എൻ. ബിനോയ് കുമാർ, ബി.പി.ഒ കെ. സത്യൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രാജേന്ദ്രൻ, സ്കൂൾ ലീഡർ അലിഷ ഹസ്ന, പി.ടി.എ പ്രസിഡൻറ് കെ.എം. പ്രകാശൻ, പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൽപറ്റ നഗരസഭതല പ്രവേശനോത്സവം കൽപറ്റ ഗവ. എല്‍.പി സ്കൂളില്‍ നഗരസഭ ചെയർപേഴ്സന്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സന്‍ ഉമൈബ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സമ്മാന കിറ്റ്‌ വിതരണം വൈസ് ചെയർമാന്‍ ആർ. രാധാകൃഷ്ണനും ഇംഗ്ലീഷ് ലൈബ്രറി വിതരണം ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാന്‍ എ.പി. ഹമീദും ഉദ്ഘാടനം ചെയ്തു. കൗൺസിലര്‍മാരായ പി.പി. ആലി, വി. ഹാരിസ്, ജില്ല സ്പോർട്സ് കൗൻസില്‍ ചെയർമാന്‍ എം. മധു, പ്രധാനാധ്യാപകന്‍ കെ. അശോക്‌ കുമാര്‍, ഇ. മുസ്തഫ, ബിജുഷ ഉമേഷ്‌, ജോബിഷ് മാനുവല്‍, ബിന്ദു തോമസ്‌ എന്നിവര്‍ സംസാരിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രവേശനോത്സവം ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സജേഷ് ഉദ്ഘാടനം ചെയ്തു. എം.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നസീമ പൊന്നാണ്ടി, ശാന്തിനി ഷാജി, ഉഷ വർഗീസ്, ബുഷറ, ഉഷ ആനപ്പാറ, ഹാരിസ് കണ്ടിയൻ, എ.പി. ഇബ്രാഹിം, എ.കെ. അനിത, പി.ടി.എ പ്രസിഡൻറ് വി. അബൂബക്കർ, ഹെഡ് മാസ്റ്റർ കെ.കെ. സന്തോഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പരിയാരം ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം മാജിക്കി​െൻറയും നാസിക് ധോളി​െൻറയും അകമ്പടിയോടെ അരങ്ങു തകർത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഒ. ഹസൻകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആയിഷാബി, കൽപറ്റ എസ്.ഐ സി.എ. മുഹമ്മദ്, പി.ടി.എ അംഗം ഫൈസൽ പാപ്പിന, അധ്യാപകൻ എ. താജുദ്ദീൻ, എച്ച്.എം കെ.കെ. രജനി, സീനിയർ അസി. എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു. തിരുനെല്ലി പഞ്ചായത്തുതല പ്രവേശനോത്സവം കാട്ടിക്കുളം ചേലൂര്‍ അസീസി എല്‍.പി സ്‌കൂളില്‍ ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് മായാദേവി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഗോപി, ബെന്നി അപ്പാഞ്ചിറ, അബ്രഹാം പാണ്ഡ്യന്‍മാക്കല്‍, മോഹന്‍ദാസ്, പ്രധാനാധ്യാപിക വി.കെ. സെലീന എന്നിവര്‍ സംസാരിച്ചു. കണിയാരം ഫാ. ജി.കെ.എം ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ്, സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ മുണ്ടോലിക്കല്‍, പ്രിന്‍സിപ്പൽ എം.എ. മാത്യു, ഹെഡ്മാസ്റ്റര്‍ പി.എ. ഷാജു, പി.ടി.എ പ്രസിഡൻറ് കെ.വി. രാജു, ഫിലിപ് ചാണ്ടി എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: ഉപജില്ലതല ഉദ്ഘാടനം വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അനിഷ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. പൈലി, എ. ദേവകി, ജില്ല പഞ്ചായത്തംഗം എ. പ്രഭാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ മുരളീധരൻ, എൻ.ജെ. ഷജിത്ത്, കെ.എൻ. ബിനോയ്കുമാർ, ദിനേശ് ബാബു, വി.കെ. ശശികുമാർ, എസ്.എ. സെലിൻ, ടി.കെ. രാജേന്ദ്രൻ, അലീഷ ഹസ്ന, ഇ.പി. ഷാജി എന്നിവർ സംസാരിച്ചു. മാനന്തവാടി നഗരസഭ തല ഉദ്ഘാടനം ഗവ. യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ ചാർജ് പ്രതിഭ ശശി നിർവഹിച്ചു. കെ.വി. ജുബൈർ അധ്യക്ഷത വഹിച്ചു. വർഗീസ് ജോർജ്, പ്രധാനാധ്യാപിക മേരി അരൂജ എന്നിവർ സംസാരിച്ചു. ചേകാടി ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവം തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടോമി മാത്യു, കാളൻ, കെ. കേളപ്പൻ എന്നിവർ സംസാരിച്ചു. വള്ളിയൂർക്കാവ് നെഹ്റു മെമ്മോറിയൽ യു.പി സ്കൂളിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. കെ.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ശ്രീലത കേശവൻ, കെ. പവനൻ എന്നിവർ സംസാരിച്ചു. കണിയാമ്പറ്റ പഞ്ചായത്തുതല പ്രവേശനോത്സവം കമ്പളക്കാട് ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കടവൻ ഹംസ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് പുന്നോളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി. ഇസ്മായിൽ, വാർഡ് മെംബർ റൈഹാന ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് പി.ടി. അഷ്റഫ്, ടൗൺ വികസന സമിതി അംഗം രവി, പി.ടി.എ പ്രസിഡൻറ് മുജീബ്റഹ്മാൻ, അൽഫോൻസ ടീച്ചർ, റഷീദ, േകാരൻകുന്നൻ ഷമീർ, വി.ജി. ബീന, ഹെഡ്മിസ്ട്രസ് ഷേർളി തോമസ് എന്നിവർ സംസാരിച്ചു. പൂതാടി പഞ്ചായത്തിലെ അരിമുള എ.യു.പി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് പുൽപാറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. രജിത്ത് ദിവാകരൻ, മോഹനൻ മാസ്റ്റർ, എൻ.ആർ. സോമൻ, നിർമല എന്നിവർ സംസാരിച്ചു. കുപ്പാടി ഗവ. ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സൻ ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.വി. മത്തായി അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭ കൗണ്‍സിലര്‍മാരായ രമേശന്‍, ബിന്ദു സുധീര്‍ബാബു, കെ. റഷീദ്, പ്രധാനാധ്യാപിക പി. റീന, ടി.പി. സന്തോഷ്, കെ.എസ്. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് എം.എ. നജീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്ദു കാർത്തികേയൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്തംഗം എം.ഒ. ദേവസ്യ, എം.ബി. ഫൈസൽ, ഡോ. പി. ലക്ഷ്മണൻ, മുട്ടിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗം കൃഷ്ണകുമാർ അമ്മാത്തുവളപ്പിൽ, മോഹനൻ, ഷറഫുദ്ദീൻ, ഇ.ടി. ജോൺ, ബാലകൃഷ്ണൻ, എ.പി. അഹമ്മദ്, ഉമ്മർ പൂപ്പറ്റ എന്നിവർ സംസാരിച്ചു. പനമരം പഞ്ചായത്തുതല പ്രവേശനോത്സവം പള്ളിക്കുന്ന് ആര്‍.സി.യു.പി സ്‌കൂളില്‍ അഡ്വ. വി.കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഗ്രേസി മരിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രാമചന്ദ്രന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡൻറ് ഉഷാകുമാരി, പ്രധാനാധ്യാപിക സിസ്റ്റര്‍ റോഷ്‌നി ജോസഫ്, സൗമ്യ മാത്യു എന്നിവർ സംസാരിച്ചു. മീനങ്ങാടി ഗവ. എൽ.പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ മിനി സാജോ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ടെസി, പി.ടി.എ പ്രസിഡൻറ് ബിനോയി, ബിനീഷ്, ബേബി, ഹരിത പോൾ എന്നിവർ സംസാരിച്ചു. ജി.എൽ.പി സ്‌കൂൾ തെങ്ങുമുണ്ടയിൽ പ്രവേശനോത്സവം വാർഡ് മെംബർ ബുഷറ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അയ്യൂബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ദീപ, താഹിർ, നീതു, ഷാഹിദ, സാലിഹ, മഞ്ജു, അയ്യൂബ്, പ്രധാനാധ്യാപിക വി.എം. ഗ്രേസി, സീനിയർ അസി. ബിന്ദു എന്നിവർ സംസാരിച്ചു. തൊണ്ടർനാട് പഞ്ചായത്തിൽ പ്രസിഡൻറ് പി.ടി. കുര്യാക്കോസും വെള്ളമുണ്ട ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് തങ്കമണിയും എടവകയിൽ ദ്വാരക എ.യു.പി സ്കൂളിൽ പ്രസിഡൻറ് ഉഷാവിജയനും മാനന്തവാടി മുനിസിപ്പാലിറ്റിയിൽ പ്രതിഭ ശശി (വൈസ് ചെയർപേഴ്സൻ), പനമരം പഞ്ചായത്തിൽ ആർ.സി യു.പി സ്കൂൾ പള്ളിക്കുന്നിൽ വൈസ് പ്രസിഡൻറ് ടി. മോഹനനും ഉദ്ഘാടനം ചെയ്തു. ബത്തേരി കുന്താണി ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെംബർ പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. കെ. ബാബു, വി. ബാലൻ, വേലുണ്ണി, സിസിലി, ലീന, ബിന്ദു, ഖദീജ, മുഹമ്മദ് എന്നിവർ സംസാരിച്ചു. --------- FRIWDL8 ജില്ലതല പ്രവേശനോത്സവം മേപ്പാടി ഗവ. എൽ.പി സ്കൂളിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു FRIWDL17 കൽപറ്റ നഗരസഭതല പ്രവേശനോത്സവം കൽപറ്റ ഗവ. എല്‍.പി സ്കൂളില്‍ നഗരസഭ ചെയർപേഴ്സന്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യുന്നു FRIWDL13 തിരുനെല്ലി പഞ്ചായത്തുതല പ്രവേശനോത്സവം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു FRIWDL7 കണിയാമ്പറ്റ പഞ്ചായത്തുതല പ്രവേശനോത്സവം ഉദ്ഘാടനം കമ്പളക്കാട് ഗവ. യു.പി സ്കൂളിൽ നടന്നപ്പോൾ FRIWDL11 പള്ളിക്കുന്ന് ആര്‍.സി.യു.പി സ്‌കൂളില്‍ നടത്തിയ പ്രവേശനോത്സവറാലി FRIWDL10 കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് എം.എ. നജീം ഉദ്ഘാടനം ചെയ്യുന്നു FRIWDL18 കൽപറ്റ എച്ച്.െഎ.എം യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം FRIWDL19 ബത്തേരി ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന റാലി FRIWDL20 ജില്ല കലക്ടർ കുട്ടികൾക്കൊപ്പം FRIWDL14 FRIWDL15 FRIWDL16 FRIWDL21
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.