നിപ: പള്ളികളിലും മുൻകരുതൽ

കുറ്റ്യാടി: ജനം തടിച്ചുകൂടുന്ന പള്ളികളിലും നിപ മുൻകരുതൽ. അംഗശുദ്ധി വരുത്തുന്നതിനു മുമ്പ് കൈ നന്നായി കഴുകാൻ മിക്കയിടങ്ങളിലും സോപ്പുകൾ സ്ഥാപിച്ചുതുടങ്ങി. കൂടാതെ ഹൗളുകളിൽ (അംഗശുദ്ധി വരുത്താൻ വെള്ളം നിറക്കുന്ന ടാങ്ക്) നിപ ബാധ തരണംചെയ്യുന്നതുവരെ വെള്ളം നിറക്കേണ്ടെന്നും പൈപ്പിലെ വെള്ളം മാത്രം ഉപയോഗിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. കെട്ടിനിൽക്കുന്ന വെള്ളം ഉപയോഗിക്കാതെ പൈപ്പിലെ വെള്ളം മാത്രം ഉപയോഗിക്കാനാണ് നിർദേശം. കൂടാതെ ഓരോ നമസ്കാരശേഷവും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.