കുറ്റ്യാടി: തിനൂർ ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ, ഫുൾടൈം അറബിക് എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച 11 മണിക്ക് നടത്തും. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം. കൊടിമരവും ബോർഡും നശിപ്പിച്ചു കുറ്റ്യാടി: ഊരത്ത് കോൺഗ്രസിെൻറയും പോഷക സംഘടനകളുടെയും കൊടിമരവും ബോർഡുകളും നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഊരത്തെ രാഷ്ട്രീയ സംഘർഷവേദിയാക്കാൻ നടത്തുന്ന ശ്രമമാണിതെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ജലവിതരണം മുടങ്ങും കുറ്റ്യാടി: കുന്നുമ്മൽ ജലവിതരണ പദ്ധതിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കായക്കൊടി പഞ്ചായത്തിൽ ഒരാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.