തുറസ്സായ സ്ഥലത്ത് മാലിന്യം ഒഴുക്കിവിട്ടത് ജനം തടഞ്ഞു

കൊയിലാണ്ടി: ഹോട്ടലിൽനിന്ന് മാലിന്യങ്ങളും മലിനജലവും തുറസ്സായ സ്ഥലത്ത് ഒഴുക്കിവിട്ടത് ജനം തടഞ്ഞു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷൻ പരിസരത്തുള്ള ഹോട്ടലില്‍നിന്നാണ് അടുത്തുള്ള വയലിലേക്ക് കുഴികളെടുത്ത് മാലിന്യങ്ങല്‍ തള്ളുകയും മലിനജലം ഒഴുക്കിവിടുകയും ചെയ്തത്. നാട്ടുകാരോടൊപ്പം ജനപ്രതിനിധികളും ചേർന്നു. ഹോട്ടലുടമ മണ്ണുമാന്തിയന്ത്രം വരുത്തി മാലിന്യക്കുഴികള്‍ മൂടുകയും രണ്ടു ദിവസത്തിനകം മാലിന്യപ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഈ പ്രദേശത്ത് നേരേത്ത എലിപ്പനി പടര്‍ന്നുപിടിച്ചത് ഏറെ ആശങ്കയുളവാക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കോട്ട്, പന്തലായനി ബ്ലോക്ക് മെംബര്‍ വിജയന്‍ കണ്ണഞ്ചേരി, ഗ്രാമപഞ്ചായത്ത് അംഗം സബിത മേലാത്തൂർ, സി.എം. രാധാകൃഷ്ണന്‍, ജനാർദനന്‍ കുന്നത്ത്, ബാലകൃഷ്ണന്‍, രാജന്‍ മേലാത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.