പരിസ്ഥിതി ദിനം: നടുവണ്ണൂരിനെ ഹരിതവത്കരിക്കാൻ 50,000 ഫലവൃക്ഷ​െത്തെകൾ ഒരുങ്ങി

നടുവണ്ണൂർ: പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നതിനായി 50,000 ഫലവൃക്ഷെത്തെകൾ രണ്ടു നഴ്സറികളിലായി തയാറാക്കി. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 9,44,000 രൂപ വകയിരുത്തിയാണ് ഫലവൃക്ഷെത്തെകൾ തയാറാക്കുന്നതിന് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി വിത്തുകൾ, ചെറുതൈകൾ, ഗ്രീൻ നെറ്റ്, പോളിത്തീൻ കവറുകൾ എന്നിവ പഞ്ചായത്ത് വാങ്ങി നൽകി. രണ്ടാം വാർഡിലെ കാവുന്തറയിലെ കാവുംകുളത്തിന് സമീപത്തെ നഴ്സറി ഇതിനകം ജനശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. 25,000 തൈകളാണ് ഇവിടെ ഉൽപാദിപ്പിച്ചത്. രണ്ടാമത്തെ നഴ്സറി പതിനൊന്നാം വാർഡിലാണ് തയാറാക്കിയിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഒരു കറിവേപ്പ് തൈ ഈ പദ്ധതിയിലൂടെ വിതരണം നടത്തും. കൂടാതെ ഉങ്ങ്, അരിനെല്ലി, നാരകം, നെല്ലി, പ്ലാവ്, സീതപ്പഴം, പേര തുടങ്ങിയ തൈകളും വിതരണത്തിനായി നൽകും. തൈകൾ നടുന്നതും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ്. മുൻവർഷങ്ങളിൽനിന്ന് ഭിന്നമായി നടുന്ന തൈകളുടെ മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള പരിചരണവും സംരക്ഷണവും ഉറപ്പുവരുത്തും. നട്ട തൈകളുടെ അവസ്ഥ എല്ലാ മാസവും സർക്കാറിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുണ്ട്. പരിസ്ഥിതി ദിനത്തിലേക്കുള്ള മുന്നൊരുക്കത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച പ്രസിഡൻറ് യശോദ തെങ്ങിട, വൈസ് പ്രസിഡൻറ് പി. അച്യുതൻ എന്നിവർ നഴ്സറികൾ സന്ദർശിച്ചു. നഴ്സറി നിർമാണത്തിന് മികച്ച പ്രവർത്തനം കാഴ്ചവെച്ച തൊഴിലുറപ്പ് പദ്ധതി ജീവനക്കാരെയും തൊഴിലാളികളെയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.