യുവാവി​െൻറ തിരോധാനം; അന്വേഷണം തമിഴ്നാട്ടിൽ

പേരാമ്പ്ര: ആവള കുട്ടോത്ത് സ്വദേശിയായ യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ചെറുവണ്ണൂർ സർവിസ് സഹകരണ ബാങ്കി​െൻറ ആവള ബ്രാഞ്ചിലെ ജീവനക്കാരനായ കുന്നുമ്മൽ അനസിനെയാണ് (24) ഇൗ മാസം 28 മുതൽ കാണാതായത്. അന്ന് കാലത്ത് ബാങ്കിൽ പോകാൻ പതിവുപോലെ ഇറങ്ങിയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ടവർ ലൊക്കേഷൻ നോക്കി തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാൾ വാട്സ്ആപ്പിൽ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു. കാലിന് അസുഖമുള്ളതുകൊണ്ടുള്ള മനോവിഷമത്തിൽ പോയെന്നാണ് സന്ദേശത്തിലുളളത്. 175 സ​െൻറി മീറ്റർ ഉയരമുണ്ട്. മെലിഞ്ഞ് വെളുത്ത ശരീരം. ഇടത് കാൽപാദം റബർ നിർമിതമാണ്. ഗ്രേ കളറിലുള്ള കറുത്ത പുള്ളിയോടുകൂടിയ ഫുൾകൈ ഷർട്ടും നീല നരച്ച ജീൻസും കറുത്ത ഷൂവും ധരിച്ചിട്ടുണ്ട്. വിവരം കിട്ടുന്നവർ താഴെ നമ്പറുകളിൽ അറിയിക്കണമെന്ന് മേപ്പയൂർ പൊലീസ് അറിയിച്ചു. ഫോൺ: 04962676220, 9497980784.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.