മേപ്പയൂർ: ക്ഷീര കർഷകവേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ക്ഷീര കർഷക ദിനാചരണം നടത്തി. ക്ഷീര കർഷക വേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കൊല്ലംകണ്ടി വിജയൻ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് മുജീബ് കോമത്ത് മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി സി.എം. ബാബു, വിജയൻ തയ്യിൽ, കനക മുതുവന, ടി.കെ. കുഞ്ഞിരാമൻ, എം. കമലാക്ഷി, ത്രേസ്യാമ്മ വർഗീസ്, എം.കെ. മൊയ്തീൻ, കെ.എം. ശ്രീധരൻ, സി. സിന്ധു എന്നിവർ സംസാരിച്ചു. ആഹ്ലാദ പ്രകടനം നടത്തി മേപ്പയ്യൂർ: ചെങ്ങന്നൂരിൽ എൽ.ഡി.എഫ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സി.പി.എം നേതൃത്വത്തിൽ േമപ്പയൂർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിന് മേപ്പയൂർ നോർത്ത് ലോക്കൽ സെക്രട്ടറി പി.പി. രാധാകൃഷ്ണൻ, സൗത്ത് ലോക്കൽ സെക്രട്ടറി കെ. രാജീവൻ, എൻ.കെ. ചന്ദ്രൻ, കെ. രതീഷ്, കെ. കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.