സംശയിക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ​ ആംബുലന്‍സ്

കോഴിക്കോട്: നിപ രോഗബാധ സംശയിക്കുന്നവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവര്‍ ഉള്‍പ്പെട്ട ആംബുലന്‍സ് സേവനം സജ്ജമാക്കിയതായി ജില്ല ഭരണകൂടം അറിയിച്ചു. രോഗപ്പകര്‍ച്ച തടയാനും ശാസ്ത്രീയ ചികിത്സ നല്‍കാനും വേണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രത്യേക ബ്ലോക്ക് സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിപ വൈറസ് രോഗബാധ പ്രതിരോധത്തിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ച രോഗിയുമായി അടുത്ത് ഇടപഴകിയ ബന്ധുക്കള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പനി, തലവേദന, ചുമ, ശ്വാസംമുട്ടല്‍ ബോധാവസ്ഥയിലുളള വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ സ്വയം പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതി​െൻറ ഭാഗമായി മറ്റുള്ളവരുമായി ഇടപഴകാതിരിക്കണം. ഇത്തരം വ്യക്തികള്‍ 0495 238100 എന്ന നിപ ഹെല്‍പ്ലൈന്‍ നമ്പറിൽ ബന്ധപ്പെടണം. ഇവർ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും 21 ദിവസമെങ്കിലും അടുത്ത ബന്ധുക്കളുമായി സുരക്ഷിത അകലം പാലിക്കണം. പ്രസ്തുത വ്യക്തികൾ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിപ ഹെൽപ്ലൈനി​െൻറ സഹായം തേടണം. നിപ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍നിന്നേ ഈ രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നതായി കണ്ടിട്ടുള്ളൂ. അതിനാൽ അകാരണ ഭയമോ ഭീതിയോ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.