പരിസ്​ഥിതി ദിനാചരണം: കടപ്പുറം വൃത്തിയാക്കും

കോഴിക്കോട്: ജില്ലയിൽ ഇൗ മാസം അഞ്ചു മുതൽ ഒമ്പതുവരെ പരിസ്ഥിതി ദിനാചരണം നടക്കും. കേന്ദ്ര-കേരള പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ. 'പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തുക' എന്ന മുദ്രാവാക്യവുമായാണ് പരിപാടികൾ. പ്രകൃതി സംരക്ഷണ സമിതി, സേവ്, എൻ.ജി.സി, ജൈവ കർഷക സമിതി, നദീസംരക്ഷണ സമിതി, ഗ്രീൻ ഹോപ് സൊസൈറ്റി തുടങ്ങിയ പരിസ്ഥിതി സംഘടനകൾക്ക് പുറമെ സന്നദ്ധസംഘടനകളും ബഹുജനങ്ങളും പങ്കാളികളാവും. കടലിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള ദൗത്യത്തിനാണ് ഊന്നൽ നൽകുന്നത്. കേരളത്തിൽ കോഴിക്കോട്, വർക്കല കടൽത്തീരങ്ങൾ ശുചീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചിന് 7.30ന് ആരംഭിക്കുന്ന കോഴിക്കോട് കടൽത്തീര ശുചീകരണം ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ശേഖരിക്കുന്ന മാലിന്യങ്ങൾ നിറവ് വേങ്ങേരി നടത്തുന്ന നഗരസഭയുടെ പ്ലാസ്റ്റിക് സംസ്കരണ ശാലയിൽ സംസ്കരിക്കും. പരിസ്ഥിതി ഗാനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ശുചീകരണം പ്രതിജ്ഞയോടെ സമാപിക്കും. സന്നദ്ധ പ്രവർത്തകർക്ക് ടീഷർട്ട്, തൊപ്പി, കൈയുറ, മുഖാവരണം എന്നിവ നൽകും. ആറ്, ഏഴ് തീയതികളിൽ വിദ്യാർഥികൾക്കായി പ്രശ്നോത്തരി, ചിത്രരചന മത്സരങ്ങൾ, ഹ്രസ്വ ചലച്ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിക്കും. എട്ടിന് കോഴിക്കോടി​െൻറ അനുബന്ധ കടൽത്തീരങ്ങൾ ശുചീകരിക്കും. ഒമ്പതിന് രാവിലെ 10ന് പരിസ്ഥിതി ബോധവത്കരണ റാലി ബി‌.ഇ‌.എം ഹൈസ്കൂളിൽനിന്ന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.