കോട്ടൂരിൽ ആരോഗ്യ പ്രവർത്തകരുടെ ജാഗ്രത നിർദേശം

നടുവണ്ണൂർ: രണ്ടു പേർകൂടി നിപ ബാധിച്ച് മരിച്ചതി​െൻറ പശ്ചാത്തലത്തിൽ കോട്ടൂരിൽ ആരോഗ്യ പ്രവർത്തകരുടെ ജാഗ്രത നിർദേശം. കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ നിപ ബാധിച്ച് മരിച്ച ആളുകളുമായി സമ്പർക്കമുള്ളവരുടെ ലിസ്റ്റ് തയാറാക്കുകയും നിർദേശങ്ങൾ നൽകുകയുമാണ്. ഇവരെ പ്രത്യേകമായി നിരീക്ഷിക്കുകയും ചെയ്യും. ഇവരോട് വീട്ടിൽ വിശ്രമിക്കാനും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ നേരിട്ട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാനും നിർദേശിച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കാതെ ആംബുലൻസ് സൗകര്യം ഉപയോഗിക്കാനും നിർദേശം നൽകി. മേയ് 20നും 31നുമാണ് കോട്ടൂർ പഞ്ചായത്തിൽ നിപ ബാധിച്ച് രണ്ടുപേർ മരിച്ചത്. തിരുവോട് മയിപ്പിൽ ഇസ്മായിൽ (50), പൂനത്ത് നെല്ലിയുള്ളതിൽ റസിൽ (26) എന്നിവരാണ് മരിച്ചത്. ഇവർ രണ്ടുപേരും ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ഒരേസമയം ചികിത്സ തേടിയവരായിരുന്നു. കഴിഞ്ഞ ദിവസത്തെ റസിലി​െൻറ മരണത്തോടെ പ്രദേശത്തെ അങ്ങാടികളിൽ ആളുകൾ കുറഞ്ഞു. നടുവണ്ണൂരിൽനിന്ന് കൂട്ടാലിടക്കുള്ള ബസ്, ജീപ്പ് സർവിസുകളിലും ആളുകളുടെ എണ്ണം കുറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.