പ്ലസ്​വൺ പ്രവേശനം: ജില്ലയിൽ 10,000ലേറെ വിദ്യാർഥികൾക്ക്​ സീറ്റില്ല

കോഴിക്കോട്: പ്ലസ്വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ ജില്ലയിൽ 10,000ലേറെ വിദ്യാർഥികൾക്ക് സീറ്റില്ലെന്ന് വ്യക്തമായി. 50,280 അപേക്ഷകർക്കായി അൺ എയ്ഡഡ്, മാനേജ്മ​െൻറ്, കമ്മ്യൂണിറ്റി േക്വാട്ട ഉൾപ്പെടെ 40,362 സീറ്റുകളാണ് ജില്ലയിലുള്ളത്. പത്ത് ശതമാനം സീറ്റുകൾ വർധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പിലായാൽ അൽപം ആശ്വാസമാകുമായിരുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മാത്രമേ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മെറിറ്റിൽ പ്രേവശനം ഉറപ്പാക്കാനാവൂ. നിരവധി പേർക്ക് 'സ്കോൾ കേരള' വഴി പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തേണ്ടി വരും. 43,896 വിദ്യാർഥികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചത്. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, മറ്റ് സംസ്ഥാനങ്ങളിലെ അപേക്ഷകർ എന്നിവ കൂടിയായതോടെ പ്ലസ് വൺ അപേക്ഷകൾ അരലക്ഷത്തിലേറെയായി ഉയർന്നു. ആകെയുള്ള 50,280 അേപക്ഷകളിൽ 47,130 എണ്ണം സ്കൂളുകൾ അംഗീകരിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധി കഴിയുന്നതോടെ മുഴുവൻ അേപക്ഷകൾക്കും അംഗീകാരമാവും. 45,404 വിദ്യാർഥികളാണ് പ്ലസ്വണ്ണിന് അേപക്ഷിച്ചത്. സി.ബി.എസ്.ഇ-3709, െഎ.സി.എസ്.ഇ-175, സ്പോർട്സ് േക്വാട്ട -827, മറ്റിടങ്ങളിൽനിന്നുള്ള അേപക്ഷകർ -992 എന്നിങ്ങനെയാണ് ജില്ലയിലെ അവസാന കണക്ക്. സർക്കാർ, എയ്ഡഡ് മേഖലകളിൽ മെറിറ്റ് സീറ്റുകളുടെ എണ്ണം 27,016 ആണ്. സർക്കാർ സ്കൂളുകളിൽ 15,126ഉം എയ്ഡഡിൽ 11,890ഉം. സർക്കാർ സ്കൂളുകളിൽ സയൻസ് 6,349, ഹ്യുമാനിറ്റീസ് 4,244, കോമേഴ്സ് 4,533 എന്നതാണ് മെറിറ്റ് സീറ്റുകളുടെ എണ്ണം. എയിഡഡിൽ സയൻസിൽ 5,807 ഉം ഹ്യുമാനിറ്റീസിൽ 2,227ഉം കോമേഴ്സിൽ 3,856ഉം സീറ്റുണ്ട്. മാനേജ്മ​െൻറ് േക്വാട്ടയിലെ 4,530 ഉം അൺ എയ്ഡഡിലെ 5,322 ഉം സീറ്റുകൾക്ക് വൻതുക മുടേക്കണ്ടി വരും. കമ്യൂണിറ്റി േക്വാട്ടയിൽ എയ്ഡഡ് മാനേജ്മ​െൻറിലെ സമുദായത്തിലെ 2,604 പേർക്കും പ്രവേശനം ലഭിക്കും. സ്പോർട്സ് േക്വാട്ടയിൽ 890 സീറ്റുകളാണുള്ളത്. ഇൗ േക്വാട്ടയിൽ അേപക്ഷിച്ചവർക്കെല്ലാം പ്രവേശനം ലഭിച്ചേക്കും. മലപ്പുറത്തിന് പിന്നിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് കോഴിക്കോട്ടാണ്. box ആകെ സീറ്റ് 40,362 അപേക്ഷകർ 50,280 ആകെ മെറിറ്റ് സീറ്റ് 27,06 സർക്കാർ സ്കൂൾ മെറിറ്റ് സീറ്റ് 15,126 എയ്ഡഡ് മെറിറ്റ് സീറ്റ് 11,890 സ്പോർട്സ് േക്വാട്ട 890 കമ്മ്യൂണിറ്റി േക്വാട്ട 2604 മാനേജ്മ​െൻറ് േക്വാട്ട 4530 അൺ എയ്ഡഡ് 5322
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.