'ബീറ്റ് ദി പ്ലാസ്​റ്റിക്' കാമ്പയിനുമായി എം.എസ്.എഫ്

കോഴിക്കോട്: 'നിത്യ ഹരിതഭൂമി വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രാവാക്യവുമായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ അഞ്ചു മുതൽ ഒരാഴ്ച കാമ്പസുകളിൽ എം.എസ്.എഫ് 'ബീറ്റ് ദി പ്ലാസ്റ്റിക്' കാമ്പയിൻ സംഘടിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യം നീക്കൽ, ബോധവത്കരണ ക്ലാസുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവക്ക് യൂനിറ്റുകൾ നേതൃത്വം നൽകുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി. നവാസ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.