ഉപതെരഞ്ഞെടുപ്പ്: പുത്തഞ്ചേരി എൽ.ഡി.എഫ് നിലനിര്‍ത്തി

ഉള്ള്യേരി: ഉപതെരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തിലെ പുത്തഞ്ചേരി 12ാം വാര്‍ഡില്‍ 274 വോട്ടി​െൻറ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാര്‍ഥി രമ കൊട്ടാരത്തില്‍ വിജയിച്ചു. വോട്ടിങ് നില: രമ കൊട്ടാരത്തില്‍ എൽ.ഡി.എഫ്-574, രൂപേഷ് പയങ്കൂല്‍ യു.ഡി.എഫ് -300, ശ്രീധരന്‍ ചാലൂര്‍ ബി.ജെ.പി- 214, കെ.ടി. രജീഷ് സ്വത -26. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നാമതായി. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉള്ള്യേരിയില്‍ പ്രകടനം നടത്തി. എ.കെ. മണി, ഉള്ളൂര്‍ ദാസൻ, പാറക്കല്‍ ഷാജി, ഷാജു ചെറുക്കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.