തിരുവമ്പാടി: നിപ വൈറസ് ബോധവത്കരണത്തിനായി തിരുവമ്പാടിയിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. തിരുവമ്പാടിയിലും കൂടരഞ്ഞിയിലും വൈറസ് ആർക്കും കണ്ടെത്തിയിട്ടില്ലെന്ന് തിരുവമ്പാടി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സിൽവിയ വ്യക്തമാക്കി. അതേസമയം, മുൻകരുതലിെൻറ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ മാറ്റിയതായി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ അറിയിച്ചു. പൊതുപരിപാടികളും ആളുകൾ കൂടിച്ചേരുന്നതും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലയിൽ നിപ സംബന്ധിച്ച് വ്യാജ പ്രചാരണം വ്യാപകമാണ്. ഇതോടെ പൊതുജനങ്ങളുടെ ഭീതിയും വർധിച്ചിരിക്കയാണ്. തിരുവമ്പാടി കൺട്രോൾ റൂം നമ്പർ: 9846360330, 9539746635, 0495-2252059.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.