പേരാമ്പ്ര: സംസ്ഥാന പാതയോരത്ത് കല്ലോട് വിൽപന നടത്തുകയായിരുന്ന പുഴുത്ത കല്ലുമ്മക്കായ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പിടികൂടി നശിപ്പിച്ചു. വാല്യക്കോട് സ്വദേശി കാരയില്‍ ബാബു ഇവിടെനിന്ന് വാങ്ങിയ കല്ലുമ്മക്കായ വീട്ടിലെത്തി തോട് കളയുമ്പോള്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഇ.എം. ശശീന്ദ്രകുമാറിെൻറയും ഗ്രാമപഞ്ചായത്ത് സാനിറ്ററി ഇൻസ്പെക്ടർ എൻ. മോഹനെൻറയും നേതൃത്വത്തില്‍ എത്തിയ സംഘം പരിശോധന നടത്തുകയും കല്ലുമ്മക്കായയില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് പെനോയിലും മണ്ണെണ്ണയും ഒഴിച്ച് നശിപ്പിക്കുകയുമായിരുന്നു. ഒരു ക്വിൻറലോളം കല്ലുമ്മക്കായ ഇവിടെ വിൽപനക്ക് വെച്ചിരുന്നു. ഇവ പിന്നീട് കുഴിച്ചുമൂടി. കൊയിലാണ്ടി സ്വദേശി മൊയ്തീെൻറ ഉടമസ്ഥതയിലുള്ളതാണ് കച്ചവടം. കല്ലുമ്മക്കായക്ക് മാസങ്ങള്‍ പഴക്കമുള്ളതായി കരുതുന്നു. പകല്‍ വിൽപനക്കുശേഷം ബാക്കിവരുന്ന കല്ലുമ്മക്കായ രാത്രി ഇവിടെത്തന്നെ മൂടിവെച്ച് പോവുകയും അടുത്ത ദിവസം ഇതുതന്നെ വിൽക്കുകയുമായിരുന്നു. പേരാമ്പ്രയിലും പരിസരങ്ങളിലും ഇത്തരം വൃത്തിഹീനമായും സുരക്ഷിതമല്ലാതെയും പഴം, പച്ചക്കറി വിൽപനയും നടക്കുന്നുണ്ട്. കല്ലോട് കാർഷിക വിളകൾ നശിപ്പിച്ചു പേരാമ്പ്ര: കല്ലോട് കുന്നത്തുകുനി വയലില്‍ കൃഷിചെയ്ത കുലച്ച നേന്ത്രവാഴകളും കവുങ്ങുകളും സാമൂഹികവിരുദ്ധർ നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. കുന്നത്തുകുനിയില്‍ കുഞ്ഞിക്കണാരെൻറ മുപ്പതോളം നേന്ത്രവാഴകളും മണ്ടമുള്ളതായങ്ങോളി നാരായണെൻറ പത്തോളം വാഴകളും കവുങ്ങുകളുമാണ് നശിപ്പിച്ചത്. വെട്ടിയും ചവിട്ടിമറിച്ചിട്ട നിലയിലുമായിരുന്നു. വയലിലാകെ മദ്യക്കുപ്പികള്‍ പൊട്ടിച്ചിട്ട നിലയിലുമുണ്ട്. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. രാത്രിയിൽ ഇവിടെ മദ്യപരെത്തി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.