മുക്കം: രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണാശ്ശേരി ഉണർവ് െറസിഡൻറ്സ് അസോസിയേഷൻ വീടുകളും റോഡുകളും ശുചീകരിച്ചു. അസോസിയേഷെൻറ പരിധിയിലുള്ള റോഡുകളും എല്ലാ വീടുകളും ശുചീകരിച്ചതിനു പുറമെ വീടുകളിൽ നിപ വൈറസ് ബോധവത്കരണ സന്ദേശമടങ്ങുന്ന നോട്ടീസുകൾ വിതരണം നടത്തുകയും മാലിന്യം ശേഖരിച്ചുവെക്കുന്നതിനുള്ള ചാക്കുകൾ നൽകുകയും ചെയ്തു. പനിക്കുള്ള പ്രതിരോധ ഹോമിയോ മരുന്നും വീടുകളിൽ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ചേരിക്കപറമ്പിൽ സുമതിക്ക് മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. ഗർവാസിസ് വട്ടുകളം, ശൈലജ ടീച്ചർ, പ്രഭാകരൻ അമ്പാടി, കണിയാറക്കൽ നാരായണൻ, ചന്തുക്കുട്ടി നായർ എന്നിവർ നേതൃത്വം നൽകി. MKMUC 2. രോഗപ്രതിരോധ ഹോമിയോ മരുന്നുവിതരണം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.