കോഴിക്കോട്: ട്രോമാകെയർ കോഴിക്കോട് (ട്രാക്ക്) ഞായറാഴ്ചകളിൽ കോഴിക്കോട് പൊലീസ് ക്ലബിൽ നടത്തിവരുന്ന വളൻറിയർ പരിശീലന ക്ലാസ് നാളെ ഉണ്ടാകില്ലെന്ന് സെക്രട്ടറി അറിയിച്ചു. അധ്യാപക നിയമനം കോഴിക്കോട്: കല്ലാച്ചി ഗവ. യു.പി സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.എ, യു.പി.എസ്.എ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് സ്കൂളിൽ. കോഴിക്കോട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുണ്ടൂപ്പറമ്പ് യു.പി വിഭാഗത്തിലെ അധ്യാപകരുടെ ഒഴിവുണ്ട്. ഇൻറർവ്യൂ നാലിന് 11ന് സ്കൂൾ ഒാഫിസിൽ. കോഴിക്കോട്: ആഴ്ചവട്ടം ഗവ. എൽ.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നാലിന് രാവിലെ 10.30ന് സ്കൂളിൽ. താൽക്കാലിക നിയമനം കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ വിവിധ ഡിപ്പാർട്മെൻറുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അഡ്ഹോക് ഫാക്കൽറ്റി നിയമനത്തിനുള്ള അഭിമുഖം ജൂൺ 26, 27 തീയതികളിൽ നടക്കും. വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.