നിപ മരണം: ആശങ്കയുടെ വൈറസ് കാരശ്ശേരിയിലും

അഖിലും മറ്റൊരു കാരശ്ശേരി സ്വദേശിയും ആദ്യം ചികിത്സ തേടിയ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ഈ സമയത്ത് ചികിത്സക്കായി എത്തിയവരും ആശുപത്രി ജീവനക്കാരും ഇപ്പോൾ ഭീതിയിലാണ്. മാട്ടുമുറിയിലും ചിലർ വീടുമാറി പോയതായി റിപ്പോർട്ടുകളുണ്ട്. ....... കൊടിയത്തൂർ: നിപ വൈറസ് ബാധയേറ്റ് കാരശ്ശേരി നെല്ലിക്കാപറമ്പിൽ യുവാവ് മരിച്ചതിനെ തുടർന്ന് പ്രദേശം ആശങ്കയിൽ. നിപ നിയന്ത്രണവിധേയമെന്ന് സർക്കാറും ആരോഗ്യവകുപ്പും ആവർത്തിക്കുമ്പോഴാണ് ആശങ്ക വ്യാപിക്കുന്നത്. മാട്ടുമുറി സ്വദേശിയായ അഖിൽ (28) ആണ് ബുധനാഴ്ച രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൂന്നുദിവസമായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തി​െൻറ പരിശോധനഫലം ബുധനാഴ്ച വൈകീട്ടാണ് എത്തിയത്. രോഗം സ്ഥിരീകരിച്ച് ഏറെ വൈകാതെ മരിക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽവെച്ചാണ് വൈറസ് ബാധയേറ്റതെന്നാണ് സൂചന. നിപ പൊട്ടിപ്പുറപ്പെട്ട സമയം അഖിൽ ഒരു മരണവീട്ടിൽ ആദ്യവസാനംവരെ പങ്കെടുത്തതായി വിവരമുണ്ട്. അഖിലുമായി ബന്ധപ്പെട്ട പത്തോളം പേരും നിരീക്ഷണത്തിലാണ്. അഖിലും മറ്റൊരു കാരശ്ശേരി സ്വദേശിയും ആദ്യം ചികിത്സ തേടിയ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ഈ സമയത്ത് ചികിത്സക്കായി എത്തിയവരും ആശുപത്രി ജീവനക്കാരും ഇപ്പോൾ ഭീതിയിലാണ്. മാട്ടുമുറിയിലും ചിലർ വീടുമാറി പോയതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളും മാസ്ക് ധരിച്ചുതുടങ്ങിയിട്ടുണ്ട്. അങ്ങാടികളിൽ പൊതുവെ ആളുകൾ കുറവാണ്. സ്ഥിതി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേർന്നിരുന്നു. രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.