അധ്യയന വർഷാരംഭത്തിൽ നന്മയുടെ സന്ദേശമോതി കൈപ്പുസ്​തകങ്ങൾ

ചേമഞ്ചേരി: ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും നന്മയുടെ സന്ദേശമോതി കൈപ്പുസ്തകം. വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പും ചേർന്നാണ് 35 ലക്ഷത്തോളം വിദ്യാർഥികൾക്കായി ൈകപ്പുസ്തകം തയാറാക്കിയത്. എൽ.പി വിദ്യാർഥികൾക്ക് 'പാഠത്തിനപ്പുറം', യു.പി, എച്ച്.എസ് വിദ്യാർഥികൾക്ക് 'ജീവിതപാഠം'എന്നീ പേരുകളിൽ വർണപ്പകിേട്ടാടെ തയാറാക്കിയ പുസ്തകങ്ങളാണ് നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയ​െൻറ കത്തോടെയാണ് തുടക്കം. കളി, കൃഷി എന്നിവയുടെ പ്രാധാന്യം, പരിസരശുചീകരണം, ജല സംരക്ഷണം, പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ, ഇൻറർനെറ്റി​െൻറ ഉപയോഗം, ദുരുപയോഗം, അന്ധവിശ്വാസങ്ങൾ, വയോജന സംരക്ഷണം, വായനയുടെ പ്രാധാന്യം എന്നീ ആശയങ്ങളാണ് പുസ്തകത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.