ബാങ്ക് പണിമുടക്ക് സമാപിച്ചു

കോഴിക്കോട്: കാലഹരണപ്പെട്ട ശമ്പളക്കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂനിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ ദ്വിദിന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണമായി. ജില്ലയിലെങ്ങും ബാങ്ക് ശാഖകൾ അടഞ്ഞുകിടന്നു. രണ്ടു ദിവസവും ക്ലിയറിങ് ഹൗസുകൾ പ്രവർത്തിച്ചില്ല. കോഴിക്കോട്ട് പണിമുടക്കിയ ജീവനക്കാർ എസ്.ബി.ഐ ശാഖക്കുമുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.വി. സൂരി, വി. ഗിരീശൻ, ബോധിസത്യൻ, കെ.റജി, ‍എസ്. ബാലകൃഷ്ണൻ, എം.ഡി. ഗോപിനാഥ്, െക. വിജയൻ, വി.പി. അമ്പിളി എന്നിവർ സംസാരിച്ചു. എൻ. േവണുഗോപാലൻ, സി.കെ. ശങ്കരനാരായണൻ, എം.എം. ജയരാജ്, സുധേഷ് ശ്രീധരൻ, വി.ആർ. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.