കോഴിക്കോട്: തപാൽ-ആർ.എം.എസ് ജീവനക്കാർ അഖിലേന്ത്യ വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിെൻറ ഭാഗമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ ധർണ നടത്തി. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പി.എം. അബ്ദുറഹ്മാൻ, കെ. കല്യാണിക്കുട്ടി, കെ. അജയകുമാർ, ടി. ദാസൻ, കെ. ദാമോദരൻ, സൂരി, പി.കെ. മുരളീധരൻ, എം. വിജയകുമാർ, പി.കെ. ജിനേഷ്, ആർ. ജൈനേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിച്ച ടി.എച്ച്. അബ്ദുറഹ്മാൻ, എം. രവിചന്ദ്രൻ, സുലോചന സുരേഷ് എന്നിവർക്ക് സമരപ്പന്തലിൽ യാത്രയയപ്പ് നൽകി. സി.കെ. ഷിജീഷ്കുമാർ, പി. രമ, പി.കെ. ബിജു, സി. ഹൈദരലി, ജി. അജിത്കുമാർ, യു.പി. അജിത്കുമാർ, കെ.പി. മുരളീധരൻ, ടി. സുരേഷ്കുമാർ, കെ. ബബിത, ടി.എം. ശ്രീജ, കെ. രാജീവ്, ജി. ജമുന, വി.എസ്. സുരേന്ദ്രൻ, എം. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. 'തപാൽ ജീവനക്കാരുടെ ആവശ്യം അംഗീകരിക്കണം' കോഴിക്കോട്: സമരം അവസാനിപ്പിക്കാൻ സർക്കാർ വഴിയൊരുക്കണമെന്ന് നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഇ. ബേബി വാസൻ അധ്യക്ഷത വഹിച്ചു. മോഹൻദാസ് തിരുവച്ചിറ, പി.എം. കരുണാകരൻ, ഇ.കെ. ബാലകൃഷ്ണൻ, കെ.ടി. ജനദാസൻ, പി.എൻ.ബി നടേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.