ലോക പരിസ്ഥിതി ദിനാചരണം ജൂൺ അഞ്ച​ുമുതൽ ഒമ്പതുവരെ

കോഴിക്കോട്: കേന്ദ്ര-കേരള പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം, വിദ്യാഭ്യാസവകുപ്പ്, ജില്ലഭരണകൂടം തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടക്കുന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ ജൂൺ അഞ്ചുമുതൽ ഒമ്പതുവരെ നടക്കും. 'പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തുക'എന്ന മുദ്രാവാക്യവുമായാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പ്രകൃതി സംരക്ഷണസമിതി, സേവ്, എൻ.ജി.സി, ജൈവ കർഷക സമിതി, നദീസംരക്ഷണ സമിതി, ഗ്രീൻ ഹോപ് സൊസൈറ്റി, സന്നദ്ധസംഘടനകൾ ബഹുജനങ്ങൾ എന്നിവർ പങ്കാളികളാവും. അഞ്ചിന് 7.30ന് ആരംഭിക്കുന്ന കോഴിക്കോട് കടൽത്തീര ശുചീകരണം കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ഒമ്പതിന് രാവിലെ 10ന് പരിസ്ഥിതി ബോധവത്കരണം നടക്കും. 10.30ന് ടൗൺ ഹാളിൽ ചേരുന്ന പരിസ്ഥിതി സമ്മേളനത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിക്കും. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. വി.പി. ദിനേശൻ, എം.എ. ജോൺസൺ, ടി.വി. രാജൻ, വടയക്കണ്ടി നാരായണൻ, ഡോ. എം.സി. സിബി, എ. ശ്രീവത്സൻ, മണലിൽ മോഹനൻ, ടി.കെ. ഉഷാറാണി, ഇ.എം. രാജൻ, സുബീഷ് ഇല്ലത്ത്, പി. രമേശ് ബാബു, സി.പി. കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.