സെപ്റ്റിക് ടാങ്ക് മാലിന്യം കവിഞ്ഞൊഴുകി; ക്വാർട്ടേഴ്സ് ആരോഗ്യവകുപ്പ് പൂട്ടിച്ചു

വില്യാപ്പള്ളി: പഞ്ചായത്തിലെ 14ാം വാർഡിൽ കുട്ടോത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യ ക്വാർട്ടേഴ്സിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ക്വാർട്ടേഴ്സ് പൂട്ടാൻ നിർദേശിച്ചു. അശാസ്ത്രീയമായ രീതിയിൽ മലിനജല ടാങ്ക് നിർമിച്ചത് വഴി സമീപപ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമായ സ്ഥിതിയാണ് നിലവിലുള്ളത്. രണ്ട് ദിവസമായി സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ക്വാർട്ടേഴ്സിലെ 23 മുറികളിലായി 88 ഇതര സംസ്ഥാന തൊഴിലാളികളെയാണ് പാർപ്പിച്ചിരിക്കുന്നത്. ക്വാർട്ടേഴ്‌സിന് ഫാമിലി ഉപയോഗത്തിനാണ് ലൈസൻസ് നൽകിയത്. വടകരയിലെ ഒരു പ്രമുഖ ഹോട്ടൽ ശൃംഖലയുടെ അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ കുട്ടോത്ത് യൂനിറ്റ് പരാതി നൽകുകയും തുടർന്ന് പഞ്ചായത്തധികൃതരും ഹെൽത്ത് ഇൻസ്പെക്ടറും ഇവിടം സന്ദർശിച്ച് ക്വാർട്ടേഴ്സ് അടിയന്തരമായി അടച്ചുപൂട്ടാനും വ്യാഴാഴ്ച തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനും ഉത്തരവിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ 30 ദിവസത്തെ സമയവും നൽകി. ഇതിന് തൊട്ടടുത്തുള്ള മറ്റൊരു ക്വാർട്ടേഴ്സിലും ജൈവമാലിന്യ ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതായും കണ്ടെത്തി. ഇതിനും നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, ക്വാർട്ടേഴ്സി​െൻറ ഉടമസ്ഥൻ സ്ഥലത്ത് എത്തിയിട്ടില്ല. ക്വാർട്ടേഴ്സ് ഒരു മാസത്തേക്ക് അടച്ചുപൂട്ടാനാണ് നിർദേശിച്ചത്. ശുചിത്വ പൂർണമായ അന്തരീക്ഷം ഉണ്ടാക്കിയാൽ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതി കൊടുക്കുകയുള്ളൂവെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ​െൻറ ഉറപ്പിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. തിരുവള്ളൂരിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി കോട്ടപ്പള്ളിയിൽ ക്വാർട്ടേഴ്സ് അടച്ചുപൂട്ടി, 12 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് തിരുവള്ളൂർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും പരിശോധന കർശമാക്കി. വടകര-മാഹി കനാലിലേക്ക് മാലിന്യം ഒഴുക്കിയ കോട്ടപ്പള്ളിയിലെ ക്വാർട്ടേഴ്സ് അധികൃതർ അടച്ചുപൂട്ടി. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സാണ് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും അടച്ചുപൂട്ടിയത്. ഇവിടെനിന്ന് വൻതോതിൽ മാലിന്യം കനാലിൽ തള്ളുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഗ്രാമപഞ്ചായത്തിലെ തിരുവള്ളൂർ, തോടന്നൂർ ടൗണുകളിലെ ബേക്കറികൾ, കൂൾബാർ, ടീഷോപ്, ഹോട്ടൽ, ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന സ്ഥലം, മാർക്കറ്റ്, ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മലിനജലം പുറത്തേക്ക് ഒഴുക്കിയതും ശുചിത്വം പാലിക്കാത്തതുമായ 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ചാനിയംകടവിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വൃത്തിഹീനമായ വീടിനും നോട്ടീസ് നൽകി. പരിശോധനക്ക് സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ഉസ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സി.പി. ശിവദാസൻ, എ.ടി. മൊയ്തി, എൻ. അബ്ദുൽസലാം, പ്രസാദ്, നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സജീവമായി ആയഞ്ചേരി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സജീവമായി. ആയഞ്ചേരി ടൗൺ ശുചീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. ബാബു കുളങ്ങരത്ത്, ടി.വി. കുഞ്ഞിരാമൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, മൻസൂർ ഇടവലത്ത്, യു.വി. ചാത്തു എന്നിവർ സംബന്ധിച്ചു. തിരുവള്ളൂർ സാമൂഹിക ആരോഗ്യകേന്ദ്രവും പരിസരവും ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഇബ്രാഹീം കൂമുള്ളി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ഉസ്മാൻ, ഹെൽത്ത് സൂപ്പർവൈസർ സലീം, ഹെൽത്ത് ഇൻസ്പെക്ടർ സി.പി. ശിവദാസൻ, എ.ടി. മൊയ്തീൻ, ബിന്ദു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.