ഫയർ സ്​റ്റേഷൻ കെട്ടിട വിവാദം അവസാനിപ്പിക്കാൻ സർവകക്ഷി യോഗത്തിൽ സമവായം

നാദാപുരം: ഫയർസ്റ്റേഷനുവേണ്ടി നാദാപുരത്ത് സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിന് സർവകക്ഷി സമവായം. ഇതുസംബന്ധമായ വിവാദം അവസാനിപ്പിക്കാൻ ഇ.കെ. വിജയൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. സ്ഥലത്തി​െൻറ രേഖകൾ കൈമാറുന്ന ചടങ്ങിൽ തങ്ങളെ ക്ഷണിക്കാത്തത് ശരിയായില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ അറിയിച്ചു. മുസ്ലിംലീഗുകാരായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെയും ഗ്രാമപഞ്ചായത്ത് അംഗത്തെയും രേഖ കൈമാറ്റ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായും വികസനപ്രശ്നത്തിൽ വിവാദം കൊണ്ടുവരുന്നത് ശരിയല്ലെന്നും സി.പി.എം പ്രതിനിധി സി.എച്ച്. മോഹനനും പറഞ്ഞു. ഒടുവിൽ ഫയർസ്റ്റേഷൻ കെട്ടിടം യാഥാർഥ്യമാക്കാൻ എല്ലാവരും ഒന്നിച്ചു രംഗത്തിറങ്ങാൻ യോഗത്തിൽ ധാരണയായി. വി.പി. കുഞ്ഞികൃഷ്ണൻ, പി.പി. ചാത്തു, സി.എച്ച്. മോഹനൻ, (സി.പി.എം), സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, എം.പി. സൂപ്പി, മണ്ടോടി ബഷീർ (ലീഗ്), സി.വി. കുഞ്ഞികൃഷ്ണൻ, സജീവൻ (കോൺ) തുടങ്ങിയവർ സംബന്ധിച്ചു. സർവകക്ഷി യോഗം സമവായത്തിൽ പിരിഞ്ഞതോടെ ഫയർ സ്റ്റേഷൻ കെട്ടിടം തണ്ണീർതടത്തിലാണ് നിർമിക്കുന്നതെന്ന് പറഞ്ഞ് പ്രക്ഷോഭം പ്രഖ്യാപിച്ച നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് വെട്ടിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.