അനുമോദിച്ചു

അനുമോദിച്ചു ബാലുശ്ശേരി: ബാലുശ്ശേരി കുഞ്ഞോടം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ച സരസ ബാലുശ്ശേരി, ധാർമികത മാസിക അവാർഡ് ജേതാവ് ശ്രീനി ബാലുശ്ശേരി എന്നിവരെയും വിദ്യാർഥി പ്രതിഭകളെയും ആദരിച്ചു. കുഞ്ഞോടം പ്രസിഡൻറ് ബിജു പൊന്നാടയണിയിച്ചു. എസ്.എസ്.എൽ.സി ജേതാക്കളായ എം.എം. പ്രിയനന്ദൻ, കവിത രചനയിൽ സംസ്ഥാനതല സമ്മാനംനേടിയ സി.എസ്. ലക്ഷ്മിപ്രിയ, കഥകളി സംഗീതത്തിൽ ഒന്നാംസ്ഥാനം നേടിയ അവനീജ പ്രദീപ്, എൽ.എസ്.എസ് ജേതാവ് നിരഞ്ജന എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. രാധാകൃഷ്ണൻ ഒള്ളൂർ, അമ്പിളി വിജയൻ, ബ്രിനേഷ് കോവിലകം, ഷാനവാസ് ബാലുശ്ശേരി, ബിജു ടി. ദേവേന്ദ്രൻ എന്നിവർ സംസാരിച്ചു. അധ്യാപക അഭിമുഖം ബാലുശ്ശേരി: കിനാലൂർ ഇൗസ്റ്റ് ജി.എൽ.പി സ്കൂളിൽ നിലവിലുള്ള താൽക്കാലിക അധ്യാപക ഒഴിവിലേക്ക് വെള്ളിയാഴ്ച രാവിലെ 10ന് സ്കൂൾ ഒാഫിസിൽ വെച്ച് ഇൻറർവ്യൂ നടക്കും. ടി.ടി.സി, കെ-ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.