മുക്കം: നാലുകോടി എൺപത് ലക്ഷം ചെലവിൽ നിർമാണം നടത്തുന്ന തോട്ടുമുക്കംകുഴി -നക്കിപ്പാറ പാലം നിർമാണം പുരോഗതിയിലേക്ക്. കഴിഞ്ഞ ജനുവരിയിലാണ് പാലം നിർമാണം തുടങ്ങിയത്. ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം പാലത്തിെൻറ മെയിൻ കോൺക്രീറ്റ് പണി പൂർത്തിയായി. ബ്രിട്ടീഷുകാരുടെ കാലത്തെ ഇരുമ്പു പാലമായിരുന്നു. കാലപ്പഴക്കംമൂലം അപകട ഭീഷണിയെ തുടർന്ന് ജോർജ് തോമസ് എം.എൽ എ.യുടെയും മലയോര വികസന സമിതിയുടെയും പരിശ്രമഫലമാണ് പുതിയ പാലത്തിന് പച്ചകൊടിയായത്. മലപ്പുറം, കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ കൊടിയത്തൂർ, ഊർങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വൻ വികസന സാധ്യതകളാണ് ഇതോടെ തെളിയുന്നത്. മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളായ കക്കാടംപൊയിൽ, കോഴിപ്പാറ, കൂമ്പാറ, മരഞ്ചാട്ടി തുടങ്ങി പ്രദേശങ്ങളിൽ കാതലായ മാറ്റംവരും. കുഴിനക്കിപാറ മുതൽ തെരട്ട വരെയുള്ള റോഡിെൻറ നിർമാണവും പാലത്തോടനുബന്ധിച്ച് നടക്കണം. ഇതുമായി ബന്ധപ്പെട്ട മലയോര വികസന സമിതി ചെയർമാൻ പി.എസ് വിശ്വൻ, കൺവീനർ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഏറനാട് എം.എൽ.എ പി.കെ. ബഷീറിനെ സമീപിച്ച് റോഡിെൻറ നിർമാണത്തിനുള്ള നടപടിക്കായി നിവേദനം സമർപ്പിച്ചിട്ടുണ്ട്. അതേസമയം പത്തനാപുരത്തെ വൈദ്യുത സെക്ഷൻ ഓഫിസ് രണ്ടായി വിഭജിച്ച് തോട്ടുമുക്കത്ത് ഒരു സെക്ഷൻ അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. photo MKMUC 1 നിർമാണം പുരോഗമിക്കുന്ന തോട്ടുമുക്കം-കുഴി നക്കിപ്പാറ പാലം പകർച്ചപ്പനി 330 പേർ ചികിത്സ തേടി മുക്കം: പകർച്ചപ്പനിയെ തുടർന്ന് മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ 330 പേർ ചികിത്സ തേടി. അഞ്ച് പേർക്ക് െഡങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടെങ്കിലും പരിശോധന ഫലങ്ങൾ കണ്ടെത്തിയെങ്കിൽ മാത്രമേ സ്ഥിരീകരിക്കാനാവു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരാഴ്ചയായി പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. 700 മുതൽ 800 പേർ വരെ ഒ.പിയിൽ ചികിത്സ തേടിയ ദിവസമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.