ഏഴുകുപ്പി വിദേശമദ്യവുമായി യുവാവിനെ ​െപാലീസിലേല്‍പ്പിച്ചു

താമരശ്ശേരി: വില്‍പനക്ക് കൊണ്ടുവന്ന ഏഴുകുപ്പി വിദേശമദ്യവുമായി യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ചമല്‍ പൂവന്‍മലയില്‍ അരുണ്‍ ഗോപാലിനെയാണ് (28) താമരശ്ശേരി പൊലീസില്‍ ഏൽപിച്ചത്. മദ്യവുമായി പെരുമ്പള്ളിയില്‍ എത്തിയ ഇയാള്‍ ഓട്ടോ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ഓട്ടോഡ്രൈവര്‍ അബ്ദുള്‍ സലീമിനെ മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച പെരുമ്പള്ളി സ്വദേശി പ്രണവിനേയും ഇയാള്‍ അക്രമിച്ചു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.