താമരശ്ശേരി-വരിയട്ട്യാക്ക്-സി.ഡബ്ല്യു.ആർ.ഡി.എം റോഡ് പ്രവൃത്തി ഉടൻ തുടങ്ങും കുന്ദമംഗലം: ദേശീയപാത 766ലെ താമരശ്ശേരി കാരാടിയിൽ നിന്ന് തുടങ്ങി മാനിപുരം, പിലാശ്ശേരി, വരിയട്ട്യാക്ക്, പെരിങ്ങൊളം വഴി സി.ഡബ്ല്യു.ആർ.ഡി.എം വരെയുള്ള 17.5 കി.മീറ്റർ നീളത്തിലുള്ള റോഡ് വീതികൂട്ടി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉടൻ തുടങ്ങും. 36 കോടി ചെലവിൽ ബി.എം.ബി.സി ചെയ്ത് നന്നാക്കുന്ന റോഡിെൻറ പ്രവൃത്തി നാഥ് കൺസ്ട്രക്ഷൻസാണ് ഏറ്റെടുത്തിരിക്കുന്നത്. റോഡിെൻറ എരഞ്ഞിക്കോത്ത് മുതൽ വരിയട്ട്യാക്ക് വരെയുള്ള ഭാഗത്ത് സ്ഥലമുടമകളുമായി സംസാരിച്ച് പരമാവധി വീതിയിൽ പ്രവൃത്തി നടത്തുന്നതിനും സർവെ നടത്തി റോഡിെൻറ സ്ഥലം അടയാളപ്പെടുത്തുന്നതിനും പി.ടി.എ. റഹീം എം.എൽ.എ വിളിച്ചുചേർത്ത നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. കളരിക്കണ്ടി വായനശാലയിൽ ചേർന്ന യോഗത്തിൽ ജനാർദനൻ കളരിക്കണ്ടി ചെയർമാനും കെ. മുഹമ്മദ് കൺവീനറുമായി റോഡ് ഗുണഭോക്തൃ സമിതിയും രൂപവത്കരിച്ചു. ചെത്ത്കടവ്, പൊയ്യ, വെസ്റ്റ് പിലാശ്ശേരി എന്നിവിടങ്ങളിൽ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ യോഗം വിളിക്കുന്നതിനും ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പിടൽ, റോഡ് പ്രവൃത്തി തുടങ്ങുംമുമ്പ് പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. കുന്ദമംഗലം, കൊടുവള്ളി ടൗണുകളിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് സഹായിക്കുന്ന ഇൗ റോഡ് ഇപ്പോൾ പുതുതായി നിർമിച്ച സി.ഡബ്ല്യു.ആർ.ഡി.എം-പനാത്ത്താഴം റോഡുമായി ചേരുന്നതിനാൽ ദേശീയപാത 766ന് കോഴിക്കോട് മുതൽ താമരശ്ശേരിവരെ ബദൽ റോഡായി ഉപയോഗിക്കാവുന്നതാണ്. കളരിക്കണ്ടിയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഹിതേഷ് കുമാർ, എം. ആസിഫ, ദീപ വിനോദ്, എം.പി. ശിവാനന്ദൻ, ശ്രീബ പൂൽക്കുന്നുമ്മൽ, ലീന വാസുദേവൻ, പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ കെ.കെ. ബിനീഷ്, അസി. എൻജിനീയർ ടി.എസ്. ഹൃദ്യ എന്നിവർ സംസാരിച്ചു. പടം: kgm 1 സൗജന്യ തുടർ യോഗ ക്ലാസ് കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് അംഗം ഷമീന വെള്ളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു സൗജന്യ തുടർ യോഗ ക്ലാസ് കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തും സദയം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തുന്ന സൗജന്യ തുടർ യോഗ ക്ലാസ് തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗം ഷമീന വെള്ളക്കാട്ട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിനോദ് പടനിലം, എം.വി. ബൈജു, യോഗാചാര്യൻ പി.വി. ഷേഗിഷ്, ട്രസ്റ്റ് സെക്രട്ടറി സർവദമനൻ കുന്ദമംഗലം, ഡോ. ത്വൽഹത്ത്, പ്രമീള നായർ, തുളസീദാസ് എന്നിവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 10ന് കുന്ദമംഗലം സാംസ്കാരിക നിലയത്തിലാണ് ക്ലാസ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.