കോഴിക്കോട്: മുൻഗണന റേഷൻ കാർഡ് കൈവശംവെക്കുന്ന അനർഹരായ ആളുകളെ കണ്ടെത്തുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ രൂപവത്കരിച്ച സ്ക്വാഡ് പ്രവർത്തനത്തെ തുടർന്ന് ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 18,630 (മുൻഗണന, എ.എ.വൈ) കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഇതേതുടർന്ന് അർഹരായ 21,742 കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ നൽകി. അനർഹരായ കുടുംബങ്ങൾ മുൻഗണന, അന്ത്യോദയ വിഭാഗത്തിൽ തുടരുന്നത് കണ്ടെത്തുന്നപക്ഷം, ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം വിതരണം ആരംഭിച്ചതു മുതൽ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിലയും (അരി 33.10- രൂപ, ഗോതമ്പ് 24.45- രൂപ) പിഴയും ഈടാക്കും. അനർഹരായ ആളുകൾ മുൻഗണന/എ.എ.വൈ വിഭാഗത്തിൽ ഉൾപ്പെട്ടതായി ശ്രദ്ധയിൽപെട്ടാൽ കോഴിക്കോട് താലൂക്ക്-9188527400, 9188527499, 9188527500, താമരശ്ശേരി താലൂക്ക്-9188527399, 9188527498, കൊയിലാണ്ടി താലൂക്ക്-9188527403, 9188527503, 9188527504, വടകര താലൂക്ക്-9188527404, 9188527505, സിറ്റി റേഷനിങ് ഓഫിസ് (സൗത്ത്)-9188527401, 9188527501, സിറ്റി റേഷനിങ് ഓഫിസ് (നോർത്ത്)-9188527402, 9188527502 എന്നീ നമ്പറുകളിൽ അറിയിക്കാം. 1000 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ, ആദായ നികുതി അടക്കുന്നവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, 25,000 രൂപയിൽ കൂടുതൽ മാസവരുമാനമുള്ളവർ, സർക്കാർ, അർധസർക്കാർ ജീവനക്കാർ, സർവിസ് പെൻഷൻകാർ എന്നിവർ ഉൾപ്പെട്ട കാർഡുകൾ മുൻഗണനക്ക് അർഹതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.